ചെറുനാരങ്ങാവെള്ളം വൃക്കയ്ക്ക് ദോഷം ചെയ്യുമോ?


വിറ്റാമിന്‍ സിയുടെ കലവറയാണ് ചെറുനാരങ്ങ. ഇത് കാല്‍ത്സ്യത്തിന്റെ ആഗിരണം വര്‍ധിപ്പിക്കുമെന്നതിനാല്‍ അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഉന്മേഷം വീണ്ടെടുക്കാന്‍ പലരുടെയും പ്രിയ പാനീയമാണ് ചെറുനാരങ്ങാവെള്ളം.

വൃക്കരോഗികള്‍ എന്ത് കഴിക്കണം, കഴിക്കരുത് എന്നത് സംബന്ധിച്ച് പല ആശയക്കുഴപ്പങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് ചെറുനാരങ്ങാ വെള്ളം. ചെറുനാരങ്ങാവെള്ളം കഴിച്ചാല്‍ കുഴപ്പമുണ്ടോയെന്ന് ഡോക്ടര്‍മാരോട് ചോദിക്കുന്ന നിരവധി വൃക്കരോഗികളുണ്ട്.

രക്തത്തിലെ മാലിന്യങ്ങളും ടോക്‌സിനുകളും നീക്കം ചെയ്യുകയെന്ന കര്‍ത്തവ്യമാണ് വൃക്കകള്‍ നിര്‍വഹിക്കുന്നത്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക, അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുക, ക്രിയാറ്റിന്‍ യൂറിക് ആസിഡ് തുടങ്ങിയ കെമിക്കളുകളുടെ അളവ് നിലനിര്‍ത്തുക തുടങ്ങിയ ചുമതലകള്‍ കൂടി വൃക്കകള്‍ വഹിക്കുന്നുണ്ട്.

വൃക്കകള്‍ക്ക് രക്തത്തെ ശുദ്ധീകരിക്കാന്‍ കഴിയാതെ വരുന്നതാണ് ഗുരുതരമായ വൃക്ക രോഗമെന്ന അവസ്ഥ. അതായത് ടോക്‌സിനുകളും മാലിന്യങ്ങളും രക്തത്തില്‍ അടിഞ്ഞുകൂടുന്നു. ഇത് സ്‌ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്കു വഴിവെക്കും.

വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍, സിട്രിക് ആസിഡ് എന്നിവ ധാരാളമടങ്ങിയ ചെറുനാരങ്ങാ വെള്ളം കുടിക്കുന്നത് ക്രിഡ്‌നി രോഗികള്‍ക്ക് ഒരു തരത്തിലും ദോഷമാകില്ല.

എന്നാല്‍ കുടിക്കുന്ന നാരങ്ങാ വെള്ളത്തിന്റെ അളവ് കൂടിയ അത് മറ്റുചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. മനംപുരട്ടല്‍, ഛര്‍ദ്ദി, അതിസാരം എന്നിവയ്ക്ക് കാരണമാകും. ഇത് ഡൈ യൂറെറ്റിക് ആയതുകൊണ്ട് ശരീരത്തിലെ ഫ്‌ളൂയിഡിന്റെ വിസര്‍ജനം കൂടുന്നു. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ കാരണമാകുന്നു.

ചെറുനാരങ്ങാ വെള്ളം ക്രിയാറ്റിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമോ?

ക്രിയാറ്റിന്റെ അളവ് കുറയ്ക്കുന്നതില്‍ ചെറുനാരങ്ങാ വെള്ളത്തിന് അത്രവലിയ പങ്കൊന്നുമില്ല. എന്നാല്‍ ക്രിയാറ്റിന്‍ കൂടുന്നതിനും വഴിവെക്കില്ല.