വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക്‌ ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ ആദരവ്‌


ഇരിങ്ങൽ: നളന്ദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വേണു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

ഡോ.ഇസ്മയിൽ മരുതേരി കരിയർ ഗൈഡൻസ് ക്ലാസ്സ് എടുത്തു. പയ്യോളി മുൻസിപ്പൽ നേതൃത്വ സമിതി കൺവീനർ കെ. ജയകൃഷ്ണൻ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപഹാരം നൽകി.

എ.കെ ദേവദാസൻ, ജിജേഷ് എം.ടി തുടങ്ങിയർ പങ്കെടുത്തു. ഗ്രന്ഥാലയം സെക്രട്ടറി രാജേഷ് കൊമ്മണത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിന് പ്രസിഡണ്ട് നികേഷ് കെ.കെ അധ്യക്ഷത വഹിച്ചു. സുജീഷ് ഒ.എൻ നന്ദി പറഞ്ഞു.