കന്നൂരില്‍ 11 കെ.വി ലൈനിലെ ഇന്‍സുലേറ്റര്‍ പൊട്ടിത്തെറിച്ചു; കൊയിലാണ്ടി മേഖലയില്‍ വൈദ്യുതി മുടങ്ങി


കൊയിലാണ്ടി: കന്നൂരില്‍ സ്ഥിതി ചെയ്യുന്ന കെ.എസ്.ഇ.ബയുടെ കൊയിലാണ്ടി സബ് സ്‌റ്റേഷന് സമീപമുള്ള 11 കെ.വി ലൈനിലെ ഇന്‍സുലേറ്റര്‍ പൊട്ടിത്തെറിച്ചു. ഇതിനെ തുടര്‍ന്ന് കൊയിലാണ്ടി മേഖലയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങി. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.

ലൈനിലെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഏകദേശം അരമണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കൊയിലാണ്ടി സബ് സ്‌റ്റേഷന് കീഴിലെ കൊയിലാണ്ടി സൗത്ത്, കൊയിലാണ്ടി നോര്‍ത്ത്, മൂടാടി, അരിക്കുളം എന്നീ സെക്ഷനിലെ
വൈദ്യുതിയാണ് മുടങ്ങിയിരിക്കുന്നത്.