രാവിലെ പതാക ഉയര്‍ത്തി, മധുര പലഹാരവിതരണവും; സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ച് കൊരയങ്ങാട്കൊയിലാണ്ടി:
സ്വാതന്ത്രത്തിന്റെ 77-ാം വാര്‍ഷികം കൊരയങ്ങാട് തെരുവില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിക്ടറി കൊരയങ്ങാടിന്റ നേതൃത്വത്തില്‍ നടന്ന ആഘോഷത്തില്‍ പുതിയ പറമ്പത്ത് രാമകൃഷ്ണന്‍ പതാക ഉയര്‍ത്തി. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. പി.കെ. നിഖില്‍, എസ്.ജി.വിഷ്ണു, പി.കെ.വിനോദ് തുടങ്ങിയവര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പി.പി സുധീര്‍ പതാക ഉയര്‍ത്തി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷത്തില്‍ കെ.കെ.ബാലന്‍ പതാക ഉയര്‍ത്തി.