മഴയോട്… മഴ, വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്നോളു…; കോഴിക്കോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്ക് നാളെ അവധി


കോഴിക്കോട്: ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. അവധി കളക്ടര്‍ അറിയിക്കുകയായിരുന്നു


കളക്ടറുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

നാളെ (ജൂണ്‍ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.