ആരോഗ്യ സുരക്ഷയ്ക്കായി മേപ്പയ്യൂരില്‍ ഏകലോകം ഏതാരോഗ്യ ക്ലാസ്


മേപ്പയ്യൂര്‍: ജനകീയ ആരോഗ്യ പ്രചാരണത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ ഏകലോകം ഏതാരോഗ്യം ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. .ടി.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കെ.പി.അരവിന്ദന്‍ ക്ലാസ്സ് എടുത്തു.

പി.ജി.ജോര്‍ജ്ജ് അനില്‍ വര്‍മ, പി.പി.സുധാകരന്‍, ഡോ. പ്രിയദര്‍ശന്‍ ആര്‍, എം രാജന്‍ സി.പി.സതീശന്‍, സുരേഷ് കല്‍പ്പത്തൂര്‍, ജയരാജ് കെ.ബിനീഷ് ആവള എന്നിവര്‍ സംസാരിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.എം.ഗീത സ്വാഗതവും മേഖലാ സെക്രട്ടറി ടി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.