റോഡിലെ കുഴികൾ അടയ്ക്കുന്നു; നന്തിയിൽ വൻ ഗതാഗത കുരുക്ക്


നന്തി: റോഡ്‌ പണിയേ തുടർന്ന് നന്തിയിൽ വൻ ഗതാഗത കുരുക്ക്. ഓഫീസിലേക്കും മറ്റു ആവശ്യങ്ങൾക്കും പോകുന്ന അനവധി പേരാണ് കുരുക്കിൽ പെട്ട് പോയത്. മൂടാടി മുതൽ ഇരുപതാം മൈൽ വരെ വാഹനങ്ങള്‍
നീണ്ട നിരയിൽ  കിടക്കുകയാണ്.

റോഡ് ടാറിങ്ങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. നന്തി പാലത്തിൽ ടാറിങ് നടക്കുകയാണ് ഒപ്പം റോഡിലെ കുഴികള്‍ അടയ്ക്കുന്ന പ്രവർത്തനവും നടക്കുന്നുണ്ട്. പല വാഹനങ്ങളും ചിങ്ങപുരം വഴി തിരിഞ്ഞു പോകാൻ ശ്രമിക്കുകയാണ്.

വടകര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പയ്യോളിയില്‍ നിന്നും കോഴിക്കോട് ഭാഗത്ത് നിന്ന് പോകുന്ന വാഹനങ്ങള്‍ കൊയിലാണ്ടി, ഉള്ളിയേരി വഴിയും പോകുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കും എന്ന് ട്രാഫിക് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.