കോഴിക്കോട് ഇടിയോട് കൂടിയ മഴയുണ്ടാകുമെന്ന് അറിയിപ്പ്; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയുണ്ടായേക്കാം; അസാനി ചുഴലിക്കാറ്റായി മാറാൻ സാധ്യത


കോഴിക്കോട്: കോഴിക്കോട് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ധത്തെത്തുടർന്നാണിത്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിക്കുകയായിരുന്നു.

കാർ നിക്കോബർ ദ്വീപിൽ നിന്നു 80 km വടക്ക് – വടക്ക് പടിഞ്ഞാറയും പോർട്ട്‌ബ്ലയറിൽ നിന്ന് 210 km തെക്ക് തെക്ക് പടിഞ്ഞാറയും സ്ഥിതി ചെയ്യുന്ന തീവ്രന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യുന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.