ഇന്ധനവില കുതിച്ചുയരുന്നു; ഇന്നും വര്‍ധനവ്, അഞ്ച് ദിവസത്തിനുള്ളില്‍ കൂടിയത് മൂന്നര രൂപയോളം


കോഴിക്കോട്: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് വര്‍ധിച്ചത്. അഞ്ച് ദിവസത്തിനുള്ളില്‍ 3.45 രൂപയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 3.30 രൂപയും കൂടി.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ്് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. ചൊവ്വയും ബുധനും വെള്ളിയും വര്‍ധനവുണ്ടായി.

ഇതോടെ കോഴിക്കോട് പെട്രോളിന് 107.97 രൂപയും ഡീസലിന് 95.19 രൂപയുമാകും.