ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാം; സ്‌പോട്ട് അഡ്മിഷന്‍ അപേക്ഷ ക്ഷണിച്ചു


കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസില്‍ 2025-26 അധ്യായന വര്‍ഷം സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കൃത ജനറല്‍, ഹിന്ദി, ഉറുദു എന്നീ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ ഉള്‍പ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുന്നു.

പ്ലസ് ടു യോഗ്യത നേടിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രാദേശിക കേന്ദ്രത്തില്‍ നേരിട്ടെത്തി അപേക്ഷിക്കണം, പരീക്ഷയെഴുതി ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം, കൂടുതല്‍ വിവരങ്ങള്‍ക്ക് 9895903465, 9497645922.