പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ ആവേശം പകര്‍ന്ന് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്


കൊയിലാണ്ടി: കാണികള്‍ക്കുള്ളില്‍ ആവേശം പകര്‍ന്ന് പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കാലിക്കറ്റ് സൈനിക കൂട്ടായ്മയും ശ്രീജിത് എം, എസ്.സി, എസ്.എം അനുസ്മരണ സമിതിയും ചേര്‍ന്ന് പൂക്കാട് കാഞ്ഞില്ലശ്ശേരി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ശ്രീജിത് സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും ഒരുപോലെ ആവേശം പകര്‍ന്ന് നേരം വെളുക്കം വരെ നടന്നത്. 15 ഓളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് മേജര്‍ റിനൂപ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പരിപാടിയില്‍ മുതിര്‍ന്ന വിമുക്തഭടന്മാരെ ആദരിച്ചു. ഇ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, കൊയിലാണ്ടി പൊലീസ് സി.ഐ സുനില്‍ കുമാര്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സോമന്‍, പഞ്ചായത്തംഗങ്ങളായ സജിത ഷെറിന്‍, വത്സല പുല്ലോത്ത്, സംഘാടക സമിതി ഭാരവാഹികളായ മാടഞ്ചേരി സത്യനാഥന്‍, ക്യാപ്റ്റന്‍ നന്ദനന്‍ എന്നിവര്‍ സംസാരിച്ചു.