മൂടാടിയില്‍ തേങ്ങാകൂടക്കു തീപിടിച്ചു; കത്തി നശിച്ചത് 800 ഓളം തേങ്ങകള്‍


മൂടാടി: മൂടാടി മരക്കുളത്തു തേങ്ങാകൂടക്കു തീപിടിച്ചു. കുട്ടിവയല്‍കുനി മൊയ്തീന്റെ ഉടമസ്ഥതയിലുള്ള തേങ്ങാകൂടയ്ക്കാണ് തീ പിടിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന്‍ സി.പിയുടെ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് വാഹനങ്ങള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. കൂടയിലുണ്ടായിരുന്ന 800 ഓളം തേങ്ങ കത്തി നശിച്ചു.

എ.എസ്.ടി.ഒ പ്രമോദ് പി.കെ, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.കെ ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ് വി.കെ, ഹേമന്ദ് ബി,അരുണ്‍ എസ് അഖില്‍, സനോഫര്‍, സന്ദീപ് കെ,ര ാകേഷ് പി.കെ, ഹോം ഗാര്‍ഡുമാരായ സത്യന്‍, ഓംപ്രകാശ്, സുജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.