മത്സരയോട്ടത്തിൽ ആരംഭം, അവസാനം കയ്യാങ്കളിയിൽ; സംഘർഷഭരിതമായി കൊയിലാണ്ടി ബസ് സ്റ്റാൻഡ്


കൊയിലാണ്ടി: മത്സരയോട്ടം കയ്യാങ്കളിയിലെത്തി സംഘർഷഭരിതമായി കൊയിലാണ്ടി ബസ് സ്റ്റാൻഡ്. ഇന്ന് വൈകിട്ടാണ് സംഭവം. കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന ദീർഘദൂര ബസ്സുകൾ തമ്മിലുള്ള മത്സര ഓട്ടത്തിലാണ് ആരംഭിച്ചത്. ഒടുവിൽ അത് കൊയിലാണ്ടി ബസ്റ്റാൻഡിൽ ജീവനക്കാർ തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു.

ബസ്സുകൾ തമ്മിൽ ഉരസിയതാണ് സംഘർഷത്തിന് കാരണമായത്. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള ബസുകൾകൾ അമിത വേഗത്തിലാണ് സ്റ്റാൻഡിലേക്ക് വന്നു കയറിയത്. എന്നാൽ മത്സരയോട്ടത്തിനിടയിൽ ബസ്സുകൾ തമ്മിൽ ചെറുതായി ഉരസുകയുണ്ടായി. ഇതാണ് പിന്നീട് സംഘർഷത്തിനിടയാക്കിയത്.

ജീവനക്കാർ തമ്മിൽ കയ്യാങ്കളി ആരംഭിച്ചതോടെ പോലീസിന് വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ ഇടപെടൽ മൂലമാണ് താത്കാലികമായി പ്രശ്നം പരിഹരിച്ചത്. എന്നാൽ ഇരു ബസ്സുകാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും കൊയിലാണ്ടി പോലീസ് പറഞ്ഞു.