അധ്യാപകന് നന്ദി, കുട്ടികൾക്ക് അഭിനന്ദനം; ചങ്ങരോത്ത് ജി.എൽ.പി സ്കൂളിൽ യാത്രയയപ്പും അനുമോദനവും നടത്തി


പേരാമ്പ്ര: സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പും എൽ.എസ്.എസ് വിദ്യാർത്ഥികൾക്ക് അനുമോദനവുമായി ചങ്ങരോത്ത് ജി.എൽ.പി സ്കൂൾ. സ്കൂളിലെ പ്രധാന അധ്യാപകൻ അബ്ദുൾ ഹമീദ് മാസ്റ്റർക്കാണ് യാത്രയയപ്പ് നടത്തിയത്. എൽ. എസ്.എസ് ജേതാക്കളെ ചടങ്ങിൽ അനുമോദിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം നിർവഹിച്ചു.

2019-20 വർഷത്തെ എൽ.എസ്.എസ് ജേതാക്കളായ വൈഗലക്ഷ്മി, ദേവനശ്രീയ 2020-21 വർഷത്തെ വിജയികളായ ദേവദ്. ടി, ശ്രേയ എം.എസ് എന്നിവർക്കുള്ള അവാർഡുകളാണ് വിതരണം ചെയ്തത്. പി.ടി.എ പ്രസിഡന്റ് പി.സി ലെനിൻ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് കെ.കെ കമല, എസ്.എം.സി ചെയർമാൻ കെ.വിനോദൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ അദ്ധ്യാപകൻ സുനിൽ എബ്രഹാം സ്വാഗതവും രജിത ടീച്ചർ നന്ദിയും പറഞ്ഞു.