വൃക്ഷതൈകള്‍ നട്ട്‌, പ്രതിഞ്ജ ചൊല്ലി സ്‌കൂളുകളും സംഘടനകളും; ഭൂമിക്ക് തണലേകി നാടെങ്ങും പരിസ്ഥിതിദിനാഘോഷം


പേരാമ്പ്ര എ.യു.പി സ്ക്കൂൾ പരിസ്ഥിതിദിനാഘോഷം

പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂള്‍, ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാവനത്തിലേക്ക് ഒരു തൈനടീൽ പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജർ അലങ്കാർ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.

എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥി പ്രതിനിധികൾ വൃക്ഷതൈ നട്ടു. ഹെഡ്മാസ്റ്റർ പി.പി മധു അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ക്ലബ്‌ കണ്‍വീനര്‍കെ.എം സാജു, സി.പി.എ അസീസ്, ടി.കെ ഉണ്ണികൃഷ്ണൻ, ടി.ആർ സത്യൻ, ഇഷാഹി, എം.സി സ്മിത, സൂര്യ സുരേഷ്, സുജ എസ്, വി.എം ജസീല, അഥീന കെ.എസ് എന്നിവർ സംബന്ധിച്ചു.

ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ പരിസ്ഥിതിദിനാഘോഷം

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെങ്ങോട്ടുകാവിൽ വൃക്ഷ തൈകൾ നട്ടു. ഒയിസ്ക പ്രസിഡന്റ്‌ അഡ്വ . അബ്ദുറഹിമാൻ വി.ടി പരിസ്ഥിതിദിന സന്ദേശം നൽകി.

ചടങ്ങിൽ ഒയിസ്ക എസ്.ഐ.സി സെക്രട്ടറി വി.പി സുകുമാരൻ, അഡ്വ. എൻ.ചന്ദ്രശേഖരൻ ബാബുരാജ് ചിത്രാലയം, സുരേഷ് ബാബു.കെ, രമദാസൻ മാസ്റ്റർ, സുരേഷ് ബാബു.ആർ, വേണു മാസ്റ്റർ, കിഷോർ, ബാലകൃഷ്ണൻ എം. ആർ, ശ്രീധരൻ പി.കെ, അലി അരങ്ങാടത്ത്, മൊയ്തു മുതലായവർ സംബന്ധിച്ചു.

കേരള എൻ.ജി.ഒ അസോസിയേഷൻ്റെ പരിസ്ഥിതിദിനാഘോഷം

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനിൽ ഫലവൃക്ഷത്തൈ നട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ് ഉമാശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രാഞ്ച് പ്രസിഡൻ്റ് പ്രദീപ് സായ് വേൽ അധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത്, സംസ്ഥാന കൗൺസിൽ അംഗം ഷാജി മനേഷ്.എം, രാമചന്ദ്രൻ.കെ, രജീഷ് ഇ.കെ, അനിൽകുമാർ മരക്കുളം, സന്തോഷ് കുമാർ ടി.വി, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

എൻ.എസ്.ടി.എ പരിസ്ഥിതിദിനാഘോഷം

കൊയിലാണ്ടി: നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ബി.ഇ.എം എൽ.പി സ്കൂളിൽ നടന്നു. എൻ.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് വിനോദ് മേച്ചേരി വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ നൽകി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് സായൂജ് ശ്രീമംഗലം ആധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ഷിനോയ് ലാസർ പരിസ്ഥിതിദിന സന്ദേശം നൽകി. എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. സി.രമേശൻ, കെ.കെ ശ്രീഷു, ചേനോത്ത് ഭാസ്കരൻ, കെ.കെ നാരായണൻ, രൂപേഷ് മഠത്തിൽ, ഷിംന രാഘവൻ എന്നിവർ സംസാരിച്ചു.

എ.എം.എ.ഐ കൊയിലാണ്ടി ഏരിയ പരിസ്ഥിതിദിനാഘോഷം

കൊയിലാണ്ടി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി എ.എം.എ.ഐ കൊയിലാണ്ടി ഏരിയയുടെ ആഭിമുഖ്യത്തിൽ പുളിയാഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് ഔഷധ സസ്യങ്ങൾ നല്‍കി.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില ഏറ്റുവാങ്ങി. എ.എം.എ.ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ്‌ ഡോ.ശശി കീഴറ്റുപുറത്ത്‌, സെക്രട്ടറി ഡോ.ആതിര കൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ്. ബി.ജി, ഡോ. അശ്വതി എന്നിവർ പങ്കെടുത്തു.

വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിസ്ഥിതിദിനാഘോഷം

കൊയിലാണ്ടി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ കൂട്ടായ്മ പരിസ്ഥിതിദിന ചിത്രരചനയും, പരിസ്ഥിതിദിന ഗാനവും അവതരിപ്പിച്ചു. കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈ.ചെയർമാൻ അഡ്വക്കേറ്റ് കെ. സത്യൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി.സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ഷിജു മാസ്റ്റർ, നിജില പറവകൊടി, കെ.എ ഇന്ദിര ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോർഡിനേറ്റർ ശ്രുതി , സ്നേഹ എന്നിവർ നേതൃത്വം നൽകി. നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാർ നന്ദി പറഞ്ഞു.

നമ്പ്രത്ത്കര: ലോക പരിസ്ഥിതിദിനത്തിൻ്റ ഭാഗമായി ‘പ്ലാസ്റ്റിക് മാലിന്യ വിമുക്ത കേരളം’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന ക്യാമ്പയിൻ്റെ ബ്ലോക്ക്തല ഉദ്ഘാടനം നമ്പ്രത്ത് കരയിൽ ജില്ലാ ട്രഷർ കെ.അരുൺ നിർവഹിച്ചു. വൃക്ഷതൈ നടൽ, പരിസ്ഥിതി സംരക്ഷണ യാത്ര, ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കൽ എന്നിവ നടന്നു.

ബ്ലോക്ക് പ്രസിഡണ്ട് കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്, കെ.പി ഭാസ്കരൻ എന്നിവർ സംസാരിച്ചു. ടി.കെ പ്രദീപ് സ്വാഗതവുംഅഖിൽ നന്ദിയും പറഞ്ഞു.