പേരാമ്പ്രയില്‍ വയോധികയെ കാണാതായതായി പരാതി


പേരാമ്പ്ര: പേരാമ്പ്ര കുട്ടോത്ത് മാമ്പരക്കോട് വീട്ടില്‍ ജാനകിയെ കാണാതായതായി പരാതി. എഴുപത്തഞ്ച് വയസ്സാണ്. ഇവരെ സെപ്റ്റംബര്‍ 11 മുതല്‍ കാണാതായതായി ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി.

ഞായറാഴ്ച്ച രാവിലെ 11 മണിയോടെ പേരാമ്പ്ര ഐഡിയല്‍ കോളേജിന് സമീപം ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതാണ്. പിന്നീടിതുവരെ തിരിച്ചെത്തിയിട്ടില്ല.

സംഭവത്തില്‍ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ ശരത് – 9447388921 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.