‘വര്‍ത്തമാനകാല സംഘടന പ്രവര്‍ത്തനം’; കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐയുടെ പഠനക്ലാസ്


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ഈസ്റ്റ് മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ ‘വര്‍ത്തമാനകാല സംഘടന പ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ പഠനക്ലാസ്സ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.ബബീഷ് വിഷയം അവതരിപ്പിച്ചു.

ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ്, ബ്ലോക്ക് ട്രഷറര്‍ അനുഷ എന്നിവര്‍ സംസാരിച്ചു.

മേഖല പ്രസിഡന്റ് നീരജ് അധ്യക്ഷതവഹിച്ച പരിപാടിയില്‍ ജിന്‍ഷിന്‍ സ്വാഗതവും അനൂപ് നന്ദിയും പറഞ്ഞു.