പഠനോപകരണ വിതരണവുമായി ഡിവൈഎഫ്ഐ നന്തി മേഖലാ കമ്മിറ്റി; ബാ​ഗുകൾ കിട്ടിയ സന്തോഷത്തിൽ ആശാനികേതനിലെ വിദ്യാർത്ഥികൾ


കൊയിലാണ്ടി: ഡിവൈഎഫ്ഐ നന്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആശാനികേതനിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ബാ​ഗുകൾ കൈമാറി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടരി പി.സി.ഷൈജു വിതരണോദ്ഘാടനം നിർവഹിച്ചു.

50ഓളം പേർക്കാണ് ബാ​ഗുകൾ നൽകിയത്. മേഖലാ പ്രസിഡണ്ട് ജിഷ്ണു ആദ്ധ്യക്ഷത വഹിച്ചു, വി.വി സുരേഷ്, അനൂപ്, ഹരികൃഷ്ണൻ, അയന ഷൈജു, സന്ധ്യ, വിപിൻ എന്നിവർ പങ്കെടുത്തു.