ഡി.വൈ.എഫ്.ഐ നമ്പ്രത്ത്കര മേഖലാ കമ്മിറ്റിയുടെ ജൈവകൃഷി വിളവെടുത്തു


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ നമ്പ്രത്ത്കര മേഖലാ കമ്മിറ്റിയുടെ ജൈവകൃഷി ഒന്നാംഘട്ട വിളവെടുപ്പ് പൂര്‍ത്തിയായി. കക്കിരി, ചീര, വെള്ളരി, കണിവെള്ളരി എന്നിവയാണ് വിളവെടുത്തത്.

ജനുവരിയിലാണ് ഇവിടെ കൃഷി ആരംഭിച്ചത്. വിളവെടുത്ത പച്ചക്കറികള്‍ പ്രദേശവാസികള്‍ക്ക് വില്‍ക്കുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ച

വിളവെടുപ്പ് ഡി.വൈ.എഫ്.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ബബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ബിജീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രദീപ്, മേഖലാ സെക്രട്ടറി സുബിന്‍ ലാല്‍, പ്രസിഡന്റ് ജുബീഷ്, ട്രഷറര്‍ ജിതേഷ് എന്നിവര്‍ പങ്കെടുത്തു.