ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം; പേരാമ്പ്രയിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ അറസ്റ്റിൽ


പേരാമ്പ്ര: ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ അറസ്റ്റിൽ. പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ടറായ സ്വാമി നിവാസിൽ അനിൽകുമാറാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാറിൽ പരിശീലനത്തിനെത്തിയ പതിനെട്ടുകാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. പരിശീലനം നൽകുന്നതിനിടയിൽ മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ചുവെന്നും മോശമായി സംസാരിച്ചുവെന്നുമുള്ള പരാതിയിലാണ് പേരാമ്പ്ര
പേലീസ് കേസെടുത്തത്.

മെയ് ആറിനും 25 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ് ഐ ജിതിൻവാസിന്റെ നേതൃത്വത്തിൽ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പേലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.