കൊല്ലം വിയ്യൂരിലെ ഒൻപതാം വാർഡിലെ ഓവ്ചാൽ തകർന്നു; നിർമ്മാണം മതിയായ കമ്പിയും സിമൻ്റുമില്ലാതെയെന്ന് ആരോപണം

കൊയിലാണ്ടി: നിർമ്മിച്ച് ഒരു മാസം തികയുന്നതിന് മുൻപ് ഓവുചാൽ തകർന്നു, കൊല്ലം വിയ്യൂരിലെ ഒൻപതാം വാർഡിലെ ഓവുചാൽ നിർമ്മാണത്തിനെതിരെ ഗുരുതര ആരോപണം. പിള്ളാം പുറത്ത് താഴ വിയ്യൂർ എൽ.പി സ്കൂളിലെക്കുള്ള റോഡിലെ ഓവ് ചാലാണ് തകർന്നത്.

ഒരു മാസം മുൻപാണ് റോഡ് ടാർ ചെയ്തത്. അതിനു ശേഷം റോഡിൻറെ അരിക് കുത്തി പൊളിച്ച് ഓവ്ചാൽ നിർമ്മിക്കുകയായിരുന്നു. ഇതിന്റെ നിർമ്മാണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ മുന്നോട്ടു വന്നു.

മതിയായ കമ്പിയും, സിമൻ്റുമില്ലാതെ നിർമ്മിച്ചതാണ് ഓവ്ചാൽ തകരാനുള്ള കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നഗരസഭാ എഞ്ചിനീയർമാർ സംഭവസ്ഥലം സന്ദർശിച്ചു.