നീറ്റ് പരിശീലനത്തിന് പണം ഇല്ലേ? വിഷമിക്കേണ്ട, കൊയിലാണ്ടി താലൂക്കിലെ പത്ത് കുട്ടികള്‍ക്ക് സൗജന്യ നീറ്റ് പരിശീലനം നല്‍കാനൊരുങ്ങി ഡോ. ജെ.പീസ് ക്ലാസസ്, വിശദാംശങ്ങള്‍ അറിയാം

28-06-2023 | Sponsored

കൊയിലാണ്ടി: നീറ്റ് പരീക്ഷാ പരിശീലനത്തിന് പണം വിലങ്ങ് തടിയായ കുട്ടികള്‍ക്ക് സന്തോഷവാര്‍ത്തയുമായി കൊയിലാണ്ടിയിലെ പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ ഡോ. ജെ.പീസ് ക്ലാസസ്. കൊയിലാണ്ടി താലൂക്കിലെ പത്ത് കുട്ടികള്‍ക്ക് ഫീസ് ഇല്ലാതെ പൂര്‍ണ്ണമായും സൗജന്യമായി പരിശീലനം നല്‍കാന്‍ കേരളത്തിലെ ഏറ്റവും മികച്ച എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ ഡോ. ജെ.പീസ് ക്ലാസസ് തീരുമാനിച്ചിരിക്കുകയാണ്. ഒപ്പം 50 കുട്ടികള്‍ക്ക് ഫീസില്‍ 25 ശതമാനം ഡിസ്‌കൗണ്ടോടെ പഠിക്കാനും ഡോ. ജെ.പീസ് ക്ലാസസ് അവസരമൊരുക്കുന്നു.

പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ടും പ്ലസ് വണിന് ഇഷ്ട വിഷയമായ സയന്‍സ് എടുക്കാന്‍ സാധിക്കാതെ പോയ വിദ്യാര്‍ത്ഥികള്‍ക്കും ഡോ. ജെ.പീസ് ക്ലാസസ് അവസരമൊരുക്കുന്നുണ്ട്. ഡോ. ജെ.പീസ് ഓപ്പണ്‍ സ്‌കൂളിലാണ് കുട്ടികള്‍ക്ക് സയന്‍സ് ഇഷ്ടവിഷയമായി പ്ലസ് വണ്‍ പഠിക്കാന്‍ അവസരമുള്ളത്. ഇത്തരത്തിൽ ഡോ. ജെ.പീസ് ഓപ്പൺ സ്കൂളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതെ പ്ലസ് വൺ, പ്ലസ് ടു പഠനത്തിനൊപ്പം തന്നെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാനുള്ള പരിശീലനവും ലഭിക്കുന്നതാണ്.

മികച്ച റിസല്‍റ്റാണ് നീറ്റ് പരീക്ഷയില്‍ ഡോ. ജെ.പീസ് ക്ലാസസിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയത്. ഡോ. ജെ.പീസ് ക്ലാസസ് പ്രവര്‍ത്തനം ആരംഭിച്ച ആദ്യവര്‍ഷം പരിശീലനം നേടിയ 110 വിദ്യാര്‍ത്ഥികളില്‍ 56 പേരാണ് എം.ബി.ബി.എസ്സിന് അഡ്മിഷന്‍ നേടിയത്. രണ്ടാം വര്‍ഷം പരിശീലനത്തിനെത്തിയ 140 വിദ്യാര്‍ത്ഥികളില്‍ 61 പേര്‍ക്കും എം.ബി.ബി.എസ് അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിയാനായി വിളിക്കാം: 9633123500

വീഡിയോ കാണാം: