ചികിത്സയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ വടകര സ്വദേശിയായ ദന്ത ഡോക്ടര്‍ അറസ്റ്റില്‍ആയഞ്ചേരി:
ചികിത്സയ്‌ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ദന്തഡോക്ടര്‍ അറസ്റ്റില്‍. ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ദന്ത ഡോക്ടര്‍ വടകര പ്രണവം വീട്ടില്‍ ഷിജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റു ചെയ്തത്.


ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ദന്താശുപത്രിയിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് യുവതി വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടറെ അറസ്റ്റു ചെയ്തത്.