എല്ലാ തലവേദനകളും നിസാരമല്ല; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങളെ…


തലവേദന ഒരു സാധാരണ രോഗാവസ്ഥയായാണ് കണക്കാക്കുന്നത്. ചിലരില്‍ ഇത് മൈഗ്രേയ്ന്‍, ചിലരില്‍ സാധാരണ തലവേദന, ചിലരില്‍ പനിയോടൊപ്പം വരുന്ന തലവേദന എന്നിങ്ങനെ ഇവ മാറുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍, തലവേദന ഗുരുതരമാണ് എന്ന അവസ്ഥയിലേക്ക് ചിലപ്പോഴെങ്കിലും എത്തിപ്പെടാറുണ്ട്. അതിന് വേണ്ടി ചില ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കുന്നുണ്ട്. തലവേദന ഗുരുതരാവസ്ഥയിലേക്കോ അല്ലെങ്കില്‍ അപകടത്തിലേക്കോ എത്തുമ്പോള്‍ അത് സൂചിപ്പിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

തലച്ചോറിലുണ്ടാവുന്ന ക്യാന്‍സറിന്റെ ലക്ഷണങ്ങളിലും ഗുരുതരമായ തലവേദനയാണ് ആദ്യ ലക്ഷണം. പ്രമേഹം അല്ലെങ്കില്‍ എച്ച്‌ഐവി പോലുള്ള നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതും ശ്രദ്ധിക്കണം. നിങ്ങള്‍ കീമോതെറാപ്പി പോലുള്ളവ എടുക്കുമ്പോള്‍ തലവേദനയുണ്ടെങ്കിലും ഡോക്ടറെ സമീപിക്കണം. ഇത് കൂടാതെ നിങ്ങള്‍ക്ക് കൈയ്യോ കാലോ മരവിപ്പ് അല്ലെങ്കില്‍ ബലഹീനത, സംസാരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ, അപസ്മാരം അല്ലെങ്കില്‍ മറ്റ് ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ എന്നിവയുള്ള അവസ്ഥയിലും തലവേദന ഗുരുതരമായി മാറുന്നുണ്ട്. തലയുടെ പുറകിലൂടെയുള്ള വേദനയും നിസ്സാരമല്ല. ഇത് കൂടാതെ കഴുത്തിലേക്ക് ഇറങ്ങുന്ന തരത്തിലുള്ള വേദനയും നിസ്സാരമാക്കരുത്. പ്രായവും ഇതില്‍ ഒരു പ്രധാന ഘടകമാണ്. പ്രായം കൂടുന്തോറും നിങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

പലതരം ക്യാന്‍സറുകള്‍ക്ക് തലവേദനയ്ക്ക് കാരണമാകാം. പ്രത്യേകിച്ച് വയര്‍, ഒവേറിയന്‍, ലംഗ്സ് തുടങ്ങിയ വിവിധ ക്യാന്‍സറുകള്‍ ഉള്ളവര്‍ക്ക് പെട്ടെന്ന് തലവേദന വന്നാല്‍. ഇത് സെക്കന്ററി ക്യാന്‍സര്‍ ലക്ഷണമാകാം. ക്യാന്‍സര്‍ പടര്‍ന്നതിന്റെ ലക്ഷണമാകാം. അതായത് ക്യാന്‍സര്‍ രോഗികള്‍ക്ക് ഇത്തരം ലക്ഷണമെങ്കില്‍ ശ്രദ്ധ വേണം എന്നര്‍ത്ഥം. രോഗം മൂര്‍ഛിയ്ക്കുന്നതിന്റെ ലക്ഷണമായിക്കൂടി ഇതിനെ കാണാം. ഇതുപോലെ എച്ച്ഐവി ബാധിതകള്‍ക്ക് ഇന്‍ഫെക്ഷനുകളുടെ ഭാഗമായി ഇത്തരം തലവേദനയുണ്ടാകാം.

പ്രായമാവുമ്പോള്‍ മൈഗ്രേന്‍ പോലുളള വകുറഞ്ഞു വരുന്നു. 65 വയസിന് മേലേ തലവേദന വരികയാണെങ്കില്‍ ശ്രദ്ധ വേണം. ഇത് സ്ട്രോക്ക് സംബന്ധമായ പ്രശ്നങ്ങള്‍, ടെംപററി ആര്‍ത്രൈറ്രിസ് പോലുള്ളവയുടെ ലക്ഷണമാകാം. തലവേദന കൂടിക്കൂടി വരുന്നത് തലച്ചോര്‍ സംബന്ധമായ പ്രശ്നം കാരണമാകാം. ഇതുപോലെ കണ്ണില്‍ നീരു കൂടുതലുണ്ടെങ്കില്‍ ബിപി, മെനിഞ്ചൈറ്റിസ്, അര്‍ബുദം പോലുള്ള പല രോഗങ്ങള്‍ക്കുമുണ്ടാകാം. പെട്ടെന്നുണ്ടാകുന്ന തീവ്രമായ തലവേദന അപകടകാരിയാണ്. ഇത് തലച്ചോറിലെ ബ്ലീഡിംഗ് കാരണമുണ്ടാകാം. ഹെമറേജിന്റെ ചില രൂപങ്ങള്‍. ഒരു മിനിറ്റില്‍ തന്നെ തലവേദന രൂക്ഷമായി വരാം. ചുമയ്ക്കുക. തുമ്മുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന തലവേദന ഒരു കാരണമാകാം.

ബ്രെയിന്‍ ട്യൂമര്‍, ബ്രെയിന്‍ സംബന്ധമായ കാര്യങ്ങള്‍ എന്നിവയുണ്ടെങ്കില്‍ ശ്രദ്ധ വേണം. കണ്ണിന ചുവപ്പ്, കണ്ണു തള്ളി വരിക എന്നിവ കണ്ണു സംബന്ധമായ, ബ്രെയിന്‍ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം വരാം. തലച്ചോറിലെ നാഡികള്‍ക്കുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും പ്രധാന കാരണമായി ഇതു വരുന്നു. കിടക്കുമ്പോള്‍ തലവേദനയില്ല, ഇരിയ്ക്കുമ്പോള്‍ തലവേദന വരിക എന്ന അവ്സഥയുണ്ടാകാം. ഇത് സ്പൈനല്‍ കോഡിന് ചുററുമുള്ള പ്രശ്നങ്ങള്‍ കാരണമാകാം. ഗര്‍ഭകാലത്ത് തലേവദനയുണ്ടാകാം. ഇതു പോലെ പ്രസവം കഴിഞ്ഞാല്‍. ഗര്‍ഭകാലത്ത് ബിപി കൂടുന്നത്, സിരകളില്‍ രക്തം കട്ട പിടിയ്ക്കുക, ഉള്ള ട്യൂമറുകള്‍ വര്‍ദ്ധിക്കുന്നത് എല്ലാം പ്രസവ കാലത്തെ തലവേദനയ്ക്ക് കാരണമാകും. ഇത്തരക്കാര്‍ക്ക് കാലില്‍ നീരുമുണ്ടാകാം. ഇത് പ്രസവം കഴിഞ്ഞ ഉടന്‍ വരാവുന്ന ഒന്നാണ്. പ്രത്യേകിച്ചും വെള്ളം ശരീരത്തില്‍ കുറയുമ്പോള്‍. ബിപി കൂടുന്നത് തലവേദനയ്ക്കുള്ള പ്രധാന കാരണമാണ്. എല്ലാ തരം തരവേദനയും ഗുരുതരമല്ലെങ്കിലും ചിലത് ശ്രദ്ധ വേണമെന്നത് ചുരുക്കം.
[bot2]