കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വയോധികന്‍ മരിച്ച നിലയില്‍





കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോമിലാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

പ്ലാറ്റ്‌ഫോമിലെ സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ഇരിക്കുന്നത് കണ്ട യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു.

ഇയാള്‍ക്ക് 62 വയസ് തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. ആളുടെ മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.