നന്തിയില്‍ ദയസ്‌നേഹതീരം കുടുംബസംഗമവും ഹോംകെയര്‍വാഹനസമര്‍പണവും


നന്തി ബസാര്‍: ദയാ സ്‌നേഹതീരത്തിന്റെ നേതൃത്വത്തില്‍ ഹോംകെയര്‍ വാഹനസമര്‍പണവും കുടുംബസംഗമവും സംഘടിപ്പിച്ചു. തിക്കോടി കുടുംബസംഗമം പ്രമുഖ സാഹിത്യകാരനും നാടകകൃത്തുമായ ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. കുണ്ടന്റവിട കുഞ്ഞാമി പാലിയേറ്റീവ് ഹോംകെയര്‍ വാഹനത്തിന്റെ സമര്‍പണം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ നിര്‍വഹിച്ചു.

ടി.വി.അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. റസിയ ഉസ്മാന്‍ കുണ്ടന്റവിട താക്കോല്‍ ദാനം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചന്ദ്രശേഖരന്‍ തിക്കോടി, യൂസഫ് ചങ്ങരോത്ത്, ഡോ.ഷഹീര്‍ അബ്ദുള്ള, അക്താബ് റോഷന്‍, ഹരികൃഷ്ണന്‍ ആര്‍ എന്നിവരെ ആദരിച്ചു. സദയം ഫണ്ട് ഉദ്ഘാടനം ദയ ഗ്ലോബല്‍ ചെയര്‍മാന്‍ അബു കോട്ടയില്‍ നിര്‍വഹിച്ചു.

എം.ജി.എം തിക്കോടി സ്‌പോണ്‍സര്‍ ചെയ്ത ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സമര്‍പണം ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജീവാനന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഓര്‍ഫന്‍ കെയര്‍ സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനം ദയ യു.എ.ഇ. ചാപ്റ്റര്‍ ചെയര്‍മാന്‍ നൗഫല്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ചങ്ങാടത്ത്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷക്കീല കെ.പി, വാര്‍ഡ് മെമ്പര്‍മാരായ ഹുസ്‌ന എ.വി, സന്തോഷ് തിക്കോടി, പി.പി. കരീം, റജുല എന്നിവരും റഷീദ് കൊളറാട്ടില്‍, എം.കെ.സത്യന്‍ അശോകന്‍ ശില്പ, സത്യന്‍ ഉദയം. ഷഹനാസ് തിക്കോടി, ടി.വി. നജീബ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ബഷീര്‍ സ്വാഗതവും സബീല്‍ സി.പി. നന്ദിയും പറഞ്ഞു.