‘പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാറിനുമെതിരെ നടക്കുന്ന കള്ള പ്രചാരണം’; കൊയിലാണ്ടിയിൽ മൂന്നു ദിവസം നീണ്ടു നിന്ന സി.പി.എം വാഹന പ്രചാരണ ജാഥ അവസാനിച്ചു


കൊയിലാണ്ടി: പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാറിനുമെതിരെ നടക്കുന്ന കള്ള പ്രചാരങ്ങളെന്നും അതിനെതിരെ ശക്തമായ പ്രതികരണവുമായി സി.പി..എം. കൊയിലാണ്ടിയിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന വാഹന പ്രചരണ ജാഥ ഇന്നലെ സമാപിച്ചു.

ആവേശകരമായി നടന്ന ജാഥയുടെ സമാപന ദിവസം അരങ്ങാടത്ത് നിന്നും ആരംഭിച്ച് എളാട്ടേരി ചേലിയ, പൊയിൽക്കാവ്, കാഞ്ഞിലശ്ശേരി കോച്ചേരി വയൽ, തിരുവങ്ങൂർ, വികാസ് നഗർ ചീനിച്ചേരി എന്നിവിടങ്ങളിലെ സ്വീകകരണങ്ങൾക്ക് ശേഷം കാട്ടിലപ്പീടികയിൽ സമാപിച്ചു.

ജാഥ ലീഡറും സി.പി.എം ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ദിവാകരൻ, ഡെപ്പ്യൂട്ടി ലീഡർ ടി കെ ചന്ദ്രൻ, പൈലറ്റ് സി അശ്വനിദേവ്, ജാഥാഗങ്ങളായ അഡ്വ. കെ സത്യൻ, കെ രവിന്ദ്രൻ, കെ ഷിജു, പി സത്യൻ, ബിപി ബബീഷ്, സതി കിഴക്കയിൽ, വി എം ഉണ്ണി, പി.വി അനുഷ എന്നിവർ സംസാരിച്ചു.

summary: ‘CPM’s vehicle campaign rally has ended in Koyilandy against the propaganda against the party, the Chief Minister and the Government