ഇനിയൊരു യുദ്ധം വേണ്ട; അരിക്കുളത്ത് സി.പി.എമ്മിന്റെ യുദ്ധവിരുദ്ധ റാലി
അരിക്കുളം: അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി സി.പി.എം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി അരിക്കുളത്ത് സി.പി.എം അരിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. താജുദീൻ, അനുഷ, അനൂപ്, വി.ബഷീർ, സി. പ്രഭാകരൻ, എൻ.വി നജീഷ് കുമാർ, സുനിത, ദിനൂപ്, കെ.എം അമ്മത്. കെ.കെ രവീന്ദ്രൻ, എ.എം കഞ്ഞിക്കണാരൻ എന്നിവർ നേതൃത്വം നല്‍കി.