‘ഇസ്രയേലിന്റെ യുദ്ധവെറി അവസാനിപ്പിക്കുക’; ആനക്കുളം ടൗണിൽ സി.പി.എമ്മിന്റെ യുദ്ധവിരുദ്ധ റാലി


ആനക്കുളം: അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി സി.പി.എം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ആനക്കുളം ടൗണിൽ സിപിഐ എം ആനക്കുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി കെ.ടി സിജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, എം.കെ ബാബു, കലേക്കാട്ട് ബാബുരാജ്, സി.ടി ബിന്ദു എന്നിവർ സംസാരിച്ചു.