സി.പി.എം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി അംഗവും ഗുഡ്സ് ഡ്രൈവറുമായ ചെറിയമോപ്പവയല്‍ ഉമേഷ് സി.എം കുഴഞ്ഞു വീണ് മരിച്ചു


തുറയൂര്‍: പയ്യോളി അങ്ങാടിയില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഓട്ടോ ഗുഡ്സ് ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. തുറയൂര്‍ തോലേരി ചെറിയമോപ്പവയല്‍ ഉമേഷ് സി.എം ആണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഓട്ടം പോയി വന്ന ശേഷം പയ്യോളി അങ്ങാടിയില്‍ ഗുഡ്‌സ് ഓട്ടോസ്റ്റാന്റില്‍ വാഹനം നിര്‍ത്തിയിട്ട് നില്‍ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പയ്യോളിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സി.പി.എം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി അംഗവും ഗുഡ്സ് ഓട്ടോ യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗവുമാണ്. ചൂലക്കാട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതരായ കണാരന്റെയും ചെറിയപെണ്ണിന്റെയും മകനാണ്. ഭാര്യ: ഷീല. മക്കള്‍: അമല്‍, അതുല്‍. സഹോദരി: രാധ.

സംസ്‌കാരം ഇന്ന് രാത്രി 9 മണിയ്ക്ക് വീട്ടുവളപ്പില്‍.