ദേശീയപാതയില്‍ കൊയിലാണ്ടി ടൗണില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി


കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി ടൗണില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി. പഴയ ബസ് സ്റ്റാന്റിന് സമീപം ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതുവരെ ലോറി റോഡില്‍ നിന്നും മാറ്റിയിട്ടില്ല.

ലോറിയുടെ ടയര്‍പൊട്ടിയതിനെ തുടര്‍ന്നാണ് റോഡില്‍ കുടുങ്ങിയത്. ടയര്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കനത്ത മഴ കാരണം കൊയിലാണ്ടിയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.