പാചക വിലവര്‍ദ്ധനവിനെതിരെ കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമം


കുറ്റ്യാടി: പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ അന്യായ വില വര്‍ദ്ധനവിനെതിരെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി അബ്ദുള്‍ മജീദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. പി പി ആലിക്കുട്ടി, എസ് ജെ സജീവ് കുമാര്‍, പി പി ദിനേശന്‍ ,സി കെ രാമചന്ദ്രന്‍, കെ പി കരുണന്‍, ഹാഷിം നമ്പാട്ടില്‍, എ കെ ഷംസീര്‍, ഷമീന, എ ടി ഗിത, ലീബ കൂരാറ, അനുജ് ലാല്‍, അനസ് എന്നിവര്‍ സംസാരിച്ചു.