മഹാത്മ അയ്യന്‍കാളിയുടെ 84ാം ചരമവാർഷികം; കൊയിലാണ്ടിയിലും പയ്യോളിയിലും അനുസ്മരണ പരിപാടി


പയ്യോളി: പയ്യോളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളി അനുസ്മരണവും ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. പയ്യോളി മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് കെ.ടി.വിനോദന്‍, പി.എം.മോളി, പി.എം.അഷ്‌റഫ്, കെ.ടി.സത്യന്‍, കാര്യാട്ട് ഗോപാലന്‍, സനൂപ് കോമത്ത്, കെ.വി.കരുണാകരന്‍, ടി.ഉണ്ണികൃഷ്ണന്‍, ചാലില്‍ സുരേന്ദ്രന്‍, വിപിന്‍ വേലായുധന്‍, ആയഞ്ചേരി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് ഭാരതീയ ദളിത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി 84-ാം ചരമ വാർഷികം ആചരിച്ചു. കെ.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. സുരേന്ദ്രൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ട്രെഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന ട്രഷറർ സുരേഷ് ബാബു കൊയിലാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ചൈത്രം തങ്കമണി, ഇ.ടി.ഉണ്ണികൃഷ്ണൻ , ഐ.പി. വേലായുധൻ, സുധേഷ്, കയ്യിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി: കേരളീയ പട്ടിക ജനസമാജം കോഴിക്കോട് ജില്ലാ കമ്മിറ്റി മഹാത്മാ അയ്യങ്കാളിയുടെ ചരമദിനം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് കാലത്ത് നടന്ന പുഷ്പാഞ്ജലിക്ക് ശേഷം അനുസ്മരണയോഗം സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മല്ലൂർ ബാലൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് എം.എം ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. അയ്യങ്കാളി നവോത്ഥാന നായകൻ എന്ന വിഷയത്തെ അടിസ്ഥാനക്കി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.ബി നടേരി, സംസ്ഥാന സെക്രട്ടേറി വിജയൻ കാവുംവട്ടം, ടി.വി പവിത്രൻ, കെ.സരോജിനി, കെ. സതീശൻ, എ.ടി ശിവാദസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എം ശശി സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് പി.ടിഉദയൻ നന്ദിയും രേഖപ്പെടുത്തി.