സി.കെ.ഗോവിന്ദന്‍ നായര്‍ അനുസ്മരണവുമായി പയ്യോളിയിലെ കോണ്‍ഗ്രസ്
പയ്യോളി: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനും മുന്‍ കെ.പി.സി.സി പ്രസിഡണ്ടുമായിരുന്ന
സി.കെ.ജി എന്ന നാമധേയത്തിന്‍ അറിയപ്പെട്ടിരുന്ന സി.കെ.ഗോവിന്ദന്‍ നായരുടെ 61ാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ പരിപാടി നടത്തി. പയ്യോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
പരിപാടിയില്‍ പയ്യോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ടി വിനോദന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പി.എം.മോളി, പി.എം.അഷറഫ്, കാര്യാട്ട് ഗോപാലന്‍, ഏഞ്ഞിലാടി അഹമ്മദ്, മഹേഷ് കോമത്ത് , അനിത കുറ്റിപ്പുനം, ആയഞ്ചേരി സുരേന്ദ്രന്‍, ടി.ഉണ്ണികൃഷ്ണന്‍, ശശിധരന്‍ കുന്നുംപുറത്ത്, ധനേഷ് മുഴിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Summary: Congress in Payyoli commemorates C.K. Govindan Nair