പേരാമ്പ്രയില്‍ മുതിര്‍ന്ന സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ കിഴക്കയില്‍ ചെക്കിണി അനുസ്മരണം സംഘടിപ്പിച്ചു


പേരാമ്പ്ര: മുതിര്‍ന്ന സോഷ്യലിസ്റ്റ് പ്രവര്‍ത്തകനും സര്‍വീസ് സംഘടനാ നേതാവുമായിരുന്ന കിഴക്കയില്‍ ചെക്കിണിയുടെ ആറാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജീവനക്കാരനായതിനാല്‍ പഞ്ചായത്ത് വഴി ജനങ്ങളിലേക്ക് എന്തൊക്കെ ആനുകൂല്യങ്ങള്‍ എത്തുമെന്നും അര്‍ഹമായ അനൂകൂല്യങ്ങള്‍ക്ക് എന്തൊക്കെ ചെയ്യണമെന്ന് പൊതുജനങ്ങളില്‍ വ്യക്തമായ ബോധ്യം വരുത്തുകയും, സഹൃദങ്ങളും മതേതരത്വവും കാത്തു സൂക്ഷിക്കുകയും പൊതു ജനങ്ങളുടെ ഏതാവശ്യത്തിനും മുന്നില്‍ നില്‍ക്കുകയും ചെയ്ത വ്യക്തിയാണ് കിഴക്കയില്‍ ചെക്കിണി എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ശിവാനന്ദന്‍ പറഞ്ഞു.

 

ലോക് താന്ത്രിക് ജനതാദള്‍ പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഒ.എം.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലോക് താന്ത്രിക് ജനതാദള്‍ പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.സി.അജീഷ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക് പഞ്ചായത്ത് അംഗം സജീവന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്ത് അംഗങ്ങളായ അര്‍ജുന്‍ കറ്റയാട്ട്, വിനോദന്‍ തിരുവോത്ത്, കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗം ഓ.രാജന്‍ മാസ്റ്റര്‍, ഭാരതീയ ജനത പാര്‍ട്ടി പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പ്രസൂണ്‍.കെ.പി, ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന വര്‍ക്കിങ്ങ് കമ്മിറ്റി അംഗം കെ.ജി.രാമനാരായണന്‍, അഡ്വക്കേറ്റ്. രാജീവന്‍ മല്ലിശ്ശേരി, മുന്‍ പഞ്ചായത്ത് അംഗം പി.കെ.രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ശവകുടീരത്തില്‍ നടന്ന പുഷ്പ്പാര്‍ച്ചന നടത്തി.