കാഴ്‌ചയുടെ വിസ്‌മയക്കുന്ന്‌; വരൂ കോഴിക്കോടിന്റെ ഹൃദയം തൊടുന്ന ചേർമലയിലേക്ക് പോകാം


പേരാമ്പ്ര: കോഴിക്കോടിന്റെ ഹൃദയം തൊടുന്ന ചേർമല അല്ലെങ്കിൽ ടവർമല കാണാൻ പോകാം. മലയുടെ മുകളിൽ കയറിയാൽ പേരാമ്പ്ര ടൗണിന്റെ ഏതാനും ഭാ​ഗങ്ങൾ, ഹയർസെക്കണ്ടറി സ്കൂളിന്റെ ​ഗ്രൗണ്ട്, എന്നിവയെല്ലാം ഒരൊറ്റ ഫ്രെയിമിൽ കാണാൻ കഴിയും. മല കയറി മുകളിലേക്ക് പോകുമ്പോൾ ഭം​ഗി കൂടും.

അതിരാവിലയോ വൈകുന്നേരമോ ഇവിടേക്ക് വരുന്നതാണ് നല്ലത്. ചേർമലയ്ക്ക് താഴെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ചയുണ്ട്. ടോർച്ച് വെളിച്ചത്തിൽ മാത്രം കയറിച്ചെല്ലേണ്ട നരിമട. ഇത് കാണാൻ ആണ് കൂടുതൽ പെർ ഇവിടെ എത്തുന്നത്. പേരാമ്പ്ര ചാനിയംകടവ് വടകര റോഡിൽ ഹയർസെക്കണ്ടറി സ്റ്റോപ്പിൽ നിന്ന് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ചേർമലയിലെത്താം.

ചേർമലയിലെത്തുന്ന സഞ്ചാരികളെ കാത്ത് കൂടുതൽ കാഴ്ചകൾ ഇവിടെ ടൂറിസം വകുപ്പ് ഒരുക്കുന്നുണ്ട്. ആംഫി തിയറ്റർ, വോക്ക് വേ, ​ഓപ്പൺ സ്റ്റേജ് , ടീ സ്റ്റാൾ, തുടങ്ങിയവയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയായി കഴിഞ്ഞാൽ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാകും ഉണ്ടാവുക.