ശക്തമായ മഴയിലും കാറ്റിലും വ്യാപകനാശം; പയ്യോളിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണു
പയ്യോളി: ശക്തമായ മഴയിലും കാറ്റിലും പയ്യോളിയില്‍ വ്യാപകനാശം. രണ്ടാം ഗേറ്റ് മീൻപെരിയ റോഡ് കാവിൽ റഫീഖിന്റെ (മരച്ചാലിൽ) വീടിന് മുകളില്‍ തെങ്ങു വീണു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കാറ്റില്‍ പുറക് വശത്തെ പറമ്പിലെ തെങ്ങ് വീടിന് മുന്‍വശത്തേക്ക് വീഴുകയായിരുന്നു.
വീടിന് സമീപത്തായുള്ള അടുക്കളയുടെ ഓടും ഷീറ്റും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വീടിന്റെ മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കിന് തൊട്ടടുത്തായാണ് തെങ്ങ് വീണത്. ടാങ്കിലേക്ക് വെള്ളമെത്തുന്ന പൈപ്പും തകര്‍ന്നിട്ടുണ്ട്.