സ്വാതന്ത്ര്യം തന്നെ അമൃതം പരിപാടിയുമായി സി.കെ.ജി സാംസ്‌കാരിക വേദിയും പുതുശ്ശേരി രാജീവന്‍ സ്മാരക ഗ്രന്ഥശാലയും; ചരിത്ര മെഗാ ക്വിസ് ആഗസ്റ്റ് 15ന്


കീഴരിയൂര്‍: സി.കെ.ജി സാംസ്‌കാരിക വേദിയും പുതുശ്ശേരി രാജീവന്‍ സ്മാരക ഗ്രന്ഥശാലയും സംഘടിപ്പിച്ച 17-ാമത്
സ്വാതന്ത്ര്യം തന്നെ അമൃതം കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സിക്രട്ടറി പി.കെ അരവിന്ദന്‍ ഉദ്ഘാടനം ചെയതു. സാംസ്‌കാരിക വേദി പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പര്‍മാരായ സവിത നിരത്തിന്റെ മീത്തല്‍ ഇ.എം.മനോജ്, രഷിത്ത് ലാല്‍ എം.കെ, പി.എം അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. ആഗസ്ത് 15ന് രണ്ട് മണിക്ക് ഇതോടനുബന്ധിച്ചുള്ള ചരിത്രമെഗാ ക്വിസ് നടക്കും.