ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് വീണ് കുഞ്ഞ്: ഡോറിൽ മുറുകെ പിടിച്ചു കുരുന്നുകൈകൾ;വീഡിയോ കാണാംമാതാപിതാക്കളുടെ ജീവനാണ് കുട്ടികൾ. അവരുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും മാതാപിതാക്കൾക്ക് വലുത്. എന്നാൽ ഇക്കാര്യത്തിൽ രക്ഷിതാക്കൾക്ക് ഉണ്ടാകുന്ന അശ്രദ്ധ കുട്ടികളുടെ ജീവനെ തന്നെ അപകടത്തിലാക്കാറുണ്ട്. അത്തരമൊരു അശ്രദ്ധയിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം ഒരു കുഞ്ഞ് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.


വെറും 30 സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ട്രാഫിക്കിൽ നിൽക്കുകയായിരുന്ന ബൈക്കിൽ സഞ്ചരിച്ച യുവാവാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഹെൽമെറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയാണ് വീഡിയോ പകർത്തിയിരിക്കുന്നത്.

ട്രാഫിക്കിൽ നിന്ന് മുന്നോട്ട് സഞ്ചരിച്ച ബൈക്ക് യാത്രികന്റെ തൊട്ടുമുന്നിലായി ഒരു കാർ പോകുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കാറിന്റെ പിറകുവശത്തെ വാതിൽ ശരിയായി അടച്ചിട്ടില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏതാനും മീറ്റർ ദൂരം കാർ മുന്നോട്ട് നീങ്ങിയതും പിറക് വശത്തെ ഡോർ തുറന്നു. ഇതോടെ വാതിലിന് അരികിലിരുന്ന കുഞ്ഞ് ഓടുന്ന കാറിൽ നിന്നും പുറത്തേക്ക് വീഴാൻ തുടങ്ങുന്നതും വീഡിയോയിൽ കാണാം.

ഏകദേശം മൂന്ന് വയസ് മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞാണ് പുറത്തേക്ക് ചാടിയത്. പുറത്തേക്ക് വീണ കുഞ്ഞ് ഡോറിന്റെ പിടിയിൽ തൂങ്ങിപ്പിടിച്ചു. ഇത്തരത്തിൽ കുറച്ച് ദൂരം മുന്നോട്ട് പോയതിന് ശേഷമാണ് കാർ നിർത്തുന്നത്.

പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ വാഹനം നിർത്തി കുഞ്ഞിനെ കൈകളിലെടുത്തു. ഈ സമയവും അവന്റെ കൊച്ചുകൈകൾ ഡോറിന്റെ പിടികളിൽ മുറുക്കെ പിടിച്ചിരുന്നു. ഈ പ്രായത്തിലെ സ്വയം രക്ഷനേടിയ കുരുന്നിനെ കണ്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. സുരക്ഷിതമായി കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ അവന്റെ മാതാപിതാക്കൾ സന്തോഷത്തോടെ വാഹനമെടുത്ത് പോകുന്നതോടെയാണ് ദൃശ്യങ്ങൾ അവസാനിക്കുന്നത്.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Make sure child lock is active “always” while traveling with kids in your car <a href=”https://t.co/EmLpCNW8lY”>pic.twitter.com/EmLpCNW8lY</a></p>&mdash; DP (പിള്ളേച്ചൻ ) (@DileepPillai8) <a href=”https://twitter.com/DileepPillai8/status/1505789675067387907?ref_src=twsrc%5Etfw”>March 21, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>