ഇരിങ്ങല്‍ കോട്ടക്കുന്ന്, ചേമഞ്ചേരി പാണലില്‍ കോളനികളുടെ സമഗ്രവികസനത്തിന് രണ്ടുകോടി അനുവദിച്ചതായി കാനത്തില്‍ ജമീല


കൊയിലാണ്ടി: മണ്ഡലത്തിലെ ഇരിങ്ങല്‍ കോട്ടക്കുന്ന് കോളനിയുടെയും ചേമഞ്ചേരി പാണലില്‍ കോളനിയുടെയും സമഗ്ര വികസനത്തിനായി അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടികജാതി വികസന വകുപ്പില്‍ നിന്നും ഒരു കോടി രൂപ വീതം അനുവദിച്ചതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു.ജില്ലാ നിര്‍മ്മിതി കേന്ദ്രത്തെയാണ് നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

രണ്ട് കോളനികളിലെയും റോഡുകള്‍, ഫുട്പാത്തുകള്‍, കുടിവെള്ള പദ്ധതികള്‍, വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതുവായ വികസന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് സമഗ്ര വികസന പദ്ധതി നടപ്പിലാക്കുക. പ്രവൃത്തികള്‍ക്ക് മുന്നോടിയായി ഇരു കോളനികളിലും വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുമെന്നും എം.എല്‍.എ പറഞ്ഞു.