കടുക്ക പറിക്കാനിറങ്ങി; ചാലിയം പള്ളി സെക്രട്ടറി കടലില്‍ മുങ്ങി മരിച്ചു


കോഴിക്കോട്: കടുക്ക പറിക്കാനിറങ്ങിയ പള്ളി സെക്രട്ടറി കടലില്‍ മുങ്ങി മരിച്ചു. ചാലിയം സിദ്ദീഖ് പള്ളി മഹല്ല് സെക്രട്ടറി കള്ളാടത്ത് മജീദാണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ ചാലിയത്ത് കടുക്ക പറിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

മുല്ലമേല്‍ കോട്ടയ്ക്ക് സമീപത്താണ് കടുക്ക പറിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിൽ കാണാതെ ആവുകയായിരുന്നു. മറ്റു കടുക്ക തൊഴിലാളികൾ ഇയാളെ കാണാതെ നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടത്. കണ്ടെത്തിയ ഉടനെ തന്നെ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് നമസ്‌കാരം വൈകീട്ട് നാലിന് ചാലിയം സിദ്ദീഖ് പളളിയില്‍ നടത്തി.