ചക്കിട്ടപാറ ഗ്രാമത്തിന് ഹരിത കർമ്മസേനയുടെ ഓഫീസും ഹാളും; ചിലവായത് 15 ലക്ഷം രൂപ



ചക്കിട്ടപാറ:
15 ലക്ഷം രൂപ ചിലവഴിച്ചു ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച ഹരിത കർമ്മസേന ഓഫീസിന്റെയും ഹാളിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സുനിൽ നിർവഹിച്ചു.


വൈസ് പ്രസിഡണ്ട് .ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ .സി.കെ ശശി, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു വൽസൺ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഇ.എം.ശ്രീജിത്ത്, ഹരിത കർമ്മസേന കൺസോഷ്യൽ കൺവീനർ.സബിത.ഇ. എസ് ചെയർപേഴ്സൺ ബിന്ദുബാബുഎന്നിവർ സംസാരിച്ചു.