കേന്ദ്രസർക്കാരിന്റെ അരി നിഷേധം; പ്രതിഷേധവുമായി കർഷക തൊഴിലാളി യൂണിയൻ
പയ്യോളി: കെഎസ്കെടിയു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് മുൻഗണനേതര കാർഡുകൾക്ക് അഞ്ച് കിലോ വീതം അരി നൽകാനുള്ള വിഹിതം അനുവദിക്കണമെന്ന കേരള സർക്കാറിൻ്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം നടന്നത്. ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ പയ്യോളിയിൽ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻറ് ഒ രഘുനാഥ് അധ്യക്ഷനായി. കെ കെ ശശി, എം പി ബാബു ,എൻ സി മുസ്തഫ, എം എൻ മിനി, എം വി ബാബു എന്നിവർ സംസാരിച്ചു.