Category: Push.
ബോട്ടുകൾ വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും, പ്രതീക്ഷയോടെ കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾ
കൊയിലാണ്ടി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണവർ. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുന്നത്. പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറാണ്. ഐസുകൾ നിറച്ചു
രണ്ട് വർഷംമുന്നേ മലപ്പുറത്തുനിന്ന് കാണാതായി, ഭിക്ഷാടന മാഫിയയുടെ കൈയിൽ നിന്ന് യുവതിയെയും മക്കളെയും രക്ഷിച്ച് പോലീസ്
മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ് കാണാതായ ആദിവാസി യുവതിയെയും മക്കളെയും പോലീസ് കണ്ടെത്തി. കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെയാണ് കണ്ടെത്തിയത്. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട മൂവരെയും തമിഴ്‌നാട്ടില്‍നിന്നാണ് കണ്ടെത്തിയത്. 2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് മലപ്പുറം എസ്.പി. എസ്.സുജിത് ദാസിന്റെയും നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക
ലെെസൻസില്ലാതെ പ്രവർത്തിച്ചാൽ പിടിവീഴും; ആഗസ്ത് ഒന്നുമുതൽ കൊയിലാണ്ടിയിൽ ഭക്ഷണ വിതരണത്തിന് രജിസ്ട്രേഷൻ മതിയാവില്ല; ലൈസൻസ് നിർബന്ധം
കൊയിലാണ്ടി: ലെെസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ ആഗസ്ത് ഒന്നുമുതൽ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യവസ്‌തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആഗസ്ത് ഒന്ന്, രണ്ട് തിയ്യതികളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനവ്യാപകമായി ലൈസൻസ് പരിശോധനാ ഡ്രൈവും നടത്തും. ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ മുഴുവൻ ഭക്ഷ്യ സംരംഭകരെയും
വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനിയറിങ് കോളജില്‍ അധ്യാപക ഒഴിവ്; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളില്‍ നിലവിലുള്ള ഒഴിവിലേക്കും 2023-24 അധ്യയനവര്‍ഷം തീരുന്നത് വരെയുണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് ഒന്നിന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എ.ഐ.സി.ടി.ഇ/യു.ജി.സി, കേരള പി.എസ്.സി നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി ആഗസ്റ്റ് ഒന്നിന്
ആലുവയില്‍ തട്ടിക്കൊണ്ടു പോയ അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി
കൊച്ചി: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കണ്ടെത്താനായി നടത്തിയ 21 മണക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ആലുവ ചൂര്‍ണ്ണിക്കരയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകള്‍ ചാന്ദ്‌നി കുമാരിയെ കാണാതായത്. സംഭവത്തില്‍ പ്രതിയെ രാത്രി
ട്രെയിനിന്റെ വഴി മുടക്കി കാര്‍ നിര്‍ത്തി കോഴിക്കോടേക്ക് പോയി; കാറുടമയ്‌ക്കെതിരെ കേസ്, സംഭവം നീലേശ്വരത്ത്
കാസര്‍കോഡ്: ട്രെയിനിന്റെ വഴി മുടക്കി കാര്‍ നിര്‍ത്തിയിട്ട ആള്‍ക്കെതിരെ കേസെടുത്തു. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കാഞ്ഞങ്ങാട് ഐങ്ങോത്ത് ഇ.ത്രിഭുവന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. നീലേശ്വരം റെയില്‍വേ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്ത് റെയില്‍പാളത്തോട് ചേര്‍ന്നാണ് ഇയാള്‍ കാര്‍ നിര്‍ത്തിയിട്ടത്. ഈ സമയത്താണ് റെയില്‍വേയുടെ ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണിയ്ക്കായി ഉപയോഗിക്കുന്ന ടവര്‍ കാര്‍ എഞ്ചിന്‍ ഇവിടെയെത്തിയത്. ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം
കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഓട്ടോയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമം. കൊരയങ്ങാട് തെരുവില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പനങ്ങാടൻ കണ്ടി വിനോദിൻ്റ k L56-14 24 എന്ന ഓട്ടോയിൽ നിന്നാണ് ബാറ്ററി അഴിച്ചു മാറ്റാൻ ശ്രമം നടന്നത്. ഗണപതി ക്ഷേത്രത്തിന് സമീപം ഓട്ടോ നിര്‍ത്തിയിട്ട് സമീപത്തെ വീട്ടില്‍ പോയതായിരുന്നു വിനോദന്‍. തിരിച്ചുവരുമ്പോഴാണ് ബൈക്കിലെത്തിയ
വീണ്ടും മിന്നും പ്രകടനവുമായി കൊയിലാണ്ടി സ്വദേശി രോഹൻ കുന്നുമ്മൽ; ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ രോഹന് അർധ സെഞ്ച്വറി
കൊയിലാണ്ടി: ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിൽ മികച്ച പ്രകടനുമായി കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മൽ. 58 ബോളിൽ 87 റൺസാണ് താരം സൗത്ത് സോൺ ടീമിനായി അടിച്ചെടുത്തത്. എട്ട് ഫോറുകളും അഞ്ച് സിക്സുറും ഉൾപ്പെടുന്ന ഇന്നിങ്സായിരുന്നു രോഹന്റേത്. ആദ്യം ബാറ്റുചെയ്ത നോർത്ത് ഈസ്റ്റ് സോണിന് വേണ്ടി പ്രയോഗ്ജിത്ത് സിംഗ് 104 ബോളിൽ 42 റൺസ് നേടി.
തൊഴിലന്വേഷകർക്ക് അവസരങ്ങളുടെ പെരുമഴ; കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം
കോഴിക്കോട്: കോഴിക്കോട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവിലേക്കും 2023-24 അധ്യയനവർഷം തീരുന്നത് വരെയുണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എ ഐ സി ടി ഇ/യു ജി സി,കേരള പി
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ബെംഗളൂരുവില്‍ കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി മരിച്ചു
ബെംഗളൂരു: കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. ഒളവണ്ണ ചേളനിലം എം.ടി ഹൗസില്‍ ജെ.അബ്ദുള്‍ അസീസിന്റെ മകള്‍ ജെ.ആദില ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരിക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.