Category: പേരാമ്പ്ര

Total 998 Posts

സംരംഭങ്ങളെക്കുറിച്ച് അറിയാം, പഠിക്കാം; പേരാമ്പ്രയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ ബോധവൽക്കരണ ശില്പശാല

പേരാമ്പ്ര: വ്യവസായ വാണിജ്യ വകുപ്പ് പേരാമ്പ്രയില്‍ സംഘടിപ്പിച്ച സംരംഭകത്വ ബോധവൽക്കരണ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിച്ചത്‌. അജിത് കുമാർ സി.എസ്‌, ജിതിൻ കുമാർ, അൽഫോൻസ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ശശികുമാർ പേരാമ്പ്ര ആധ്യക്ഷത വഹിച്ചു. പി.കെ.രജിത,

ബൈപാസ് റോഡ് നിര്‍മ്മാണത്തിലെ അപാകത; നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങള്‍ വകവെയ്ക്കാത്ത അധികാരികള്‍ക്കെതിരെ പ്രതിഷേധിച്ച് പേരാമ്പ്ര യൂത്ത് കോണ്‍ഗ്രസ്

പേരാമ്പ്ര: പേരാമ്പ്ര ബൈപാസ് നിര്‍മ്മാണത്തിലെ അപാകത കാരണം റോഡില്‍ നിരന്തരമായി നടക്കുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണാത്ത അധികാരികളുടെ നടപടികളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്. ബൈപാസ് റോഡ് ഉപരോധിച്ചാണ് പേരാമ്പ്ര നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.   ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നാണ് കോണ്‍ഗ്രസ് കമ്മിറ്റി

‘സ്പീക്കർ പ്രസംഗിക്കുമ്പോള്‍ ആളുകള്‍ കിസ്സ പറഞ്ഞിരിക്കുകയാണ്.. ഞാന്‍ പിന്നെ ആരോട് പ്രസംഗിക്കാനാണ്.. കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്, അധ്യാപകർ ശ്രദ്ധിക്കുന്നില്ല’: പേരാമ്പ്രയിലെ പ്രസംഗം വേഗത്തില്‍ തീർത്ത് എ.എന്‍ ഷംസീർ

പേരാമ്പ്ര: ഉദ്ഘാടനത്തിനിടെ സദസ്സിലിരുന്ന് അധ്യാപകര്‍ സംസാരിച്ചതിനെ തുടര്‍ന്ന് പ്രസംഗം വേഗത്തില്‍ അവസാനിപ്പിച്ച്‌ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കോഴിക്കോട് ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.സ്പീക്കര്‍ സംസാരിക്കുന്നതിനിടെ അധ്യാപകര്‍ സദസ്സിലിരുന്ന് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ പ്രസംഗം കേള്‍ക്കുന്നുണ്ട്, എന്നാല്‍ അധ്യാപകരാണ് ഇരുന്ന് സംസാരിക്കുന്നതെന്ന് പറഞ്ഞ് സ്പീക്കര്‍ പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. സ്പീക്കറുടെ വാക്കുകളിലേക്ക്‌; ”ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല,

കഥകളിക്കാർക്ക് ഫയർഫോഴ്സ് ഓഫീസിൽ എന്ത് കാര്യം? പേരാമ്പ്രയിലെ കലോത്സവനഗരിയില്‍ നിന്നിതാ ഒരു കരുതലിൻ്റെ കാഴ്ച

പേരാമ്പ്ര: സമീപത്ത് ഫയര്‍ എഞ്ചിനുകള്‍…ചുറ്റിലും അഗ്നിരക്ഷാസേനാംഗങ്ങള്‍..ഇവര്‍ക്ക് നടുവിലായി കഥകളിയ്ക്കായി വേഷം അണിയുന്നവര്‍. പറഞ്ഞു വരുന്നത് പേരാമ്പ്രയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തിലെ ഇന്നലെ കണ്ട മനോഹര കാഴ്ചയെക്കുറിച്ചാണ്. അഞ്ചാം വേദിയില്‍ നടക്കുന്ന കഥകളി മത്സരത്തിന്റെ മേക്കപ്പിനായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടമായിരുന്നു കലോത്സവ സംഘാടക സമിതി കുട്ടികള്‍ക്കായി ഒരുക്കിയിരുന്നത്. എന്നാല്‍ പഴയ കെട്ടിടമായതിനാലും ആവശ്യമായ ബാത്ത്‌റൂം സൗകര്യമില്ലാത്തതിനാലും മേക്കപ്പിനായി

സെല്‍ഫിയെടുക്കൂ, രക്തദാനത്തെ പ്രോത്സാഹിപ്പിക്കൂ; റവന്യൂ ജില്ലാ കലോത്സവ നഗരിയിൽ സന്നദ്ധ രക്തദാന സെൽഫി പോയിന്റുമായി ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം

പേരാമ്പ്ര: റവന്യൂ ജില്ലാ കലാമേളയോടനുബന്ധിച്ച് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന സെല്‍ഫി പോയിന്റുമായി ഹയർസെക്കന്ററി നാഷണൽ സർവ്വീസ് സ്കീം. നാഷണൽ സർവ്വീസ് സ്കീമിന്റെ കർമ്മപദ്ധതിയായ ജീവ ജ്യോതി – സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസിന്റെ പോൾ ബ്ലഡ് ആപ്പുമായി സഹകരിച്ചുകൊണ്ടാണ് രക്തദാന ക്യാമ്പയിൻ പ്രവർത്തനം നടത്തുന്നത്. സെൽഫി പോയിന്റ് ടി.പി

പേരാമ്പ്ര വാളൂർ നടുക്കണ്ടിപാറ പെരുമ്പിലാംകുന്നത്ത്‌ ജാനകി അന്തരിച്ചു

പേരാമ്പ്ര: വാളൂർ നടുക്കണ്ടിപാറ പെരുമ്പിലാംകുന്നത്ത്‌ ജാനകി അന്തരിച്ചു. ഭർത്താവ്: പരേതനായ. ദാമോദരൻ. മക്കൾ: പ്രേമ, രാജു. മരുമക്കൾ: ഗോപാലൻ പന്തിരിക്കര. സീമ ബാലുശ്ശേരി. സഹോദരങ്ങൾ: ഗോപാലൻ, ബാലൻ, മാധവൻ, ബാലകൃഷ്ണൻ, മീനാക്ഷി, നാരായണി, ചന്ദ്രൻ, പരേതയായ കല്യാണി, മാധവി.

വിജയം ആവര്‍ത്തിച്ച് തിരുവങ്ങൂരിലെ ഋതുനന്ദ; കഥകളിയില്‍ ഇത്തവണയും സംസ്ഥാന തലത്തിലേക്ക്

കൊയിലാണ്ടി: ഹൈസ്‌കൂള്‍ വിഭാഗം കഥകളില്‍ വിജയം ആവര്‍ത്തിച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഋതുനന്ദ.എസ്.ബി. കഥകളി സിംഗിള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എഗ്രേഡും കരസ്ഥമാക്കി ഋതുനന്ദ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ്. കഴിഞ്ഞതവണ കഥകളില്‍ സംസ്ഥാന തലത്തില്‍ ഈ മിടുക്കി എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

‘കലയുടെ കലവറ പേരാമ്പ്ര..’ ഡി.ഡി.ഇ വരികളെഴുതി, ഇത്തവണയും കലോത്സവ സ്വാഗത ഗാനത്തിന് സംഗീതം നല്‍കി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ദീപ്‌ന ടീച്ചര്‍

പേരാമ്പ്ര: ”കലയുടെ കലവറ, കലയുടെ നിറപറ, കലയുടെ നിലവറ പേരാമ്പ്ര” ജില്ലാ കലോത്സവത്തിന് കൊടിയുയര്‍ത്തിക്കൊണ്ട് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാന വേദിയില്‍ സ്വാഗതഗാനമുയര്‍ന്നപ്പോള്‍ അതില്‍ കൊയിലാണ്ടിക്കുമുണ്ട് അഭിമാനിക്കാന്‍. കോഴിക്കോട് ജില്ലയിലെ സംഗീത അധ്യാപകര്‍ ചേര്‍ന്ന് മനോഹരമായി ആലപിച്ച സ്വാഗതഗാനത്തിന് സംഗീതമൊരുക്കിയത് കൊയിലാണ്ടിക്കാരിയാണ്. പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംഗീതാധ്യാപിക ഡോ. ദീപ്‌ന അരവിന്ദ്.

ജില്ലാ കലോത്സവം: പേരാമ്പ്ര ഹയര്‍സെക്കണ്ടി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു; പെണ്‍കുട്ടിക്ക് പരിക്ക്

പേരാമ്പ്ര: ജില്ലാ കലോത്സവം നടക്കുന്ന പേരാമ്പ്ര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തില്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്കേറ്റു. ഉള്ള്യേരി സ്വദേശിനിയായ ഫര്‍സാന (21)നാണ് പരിക്കേറ്റത്. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വിദ്യാര്‍ഥിനിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശരിയായ രീതിയില്‍ കവാടം ഉറപ്പിച്ച് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി

കലോത്സവ നഗരിയില്‍ ചായങ്ങള്‍കൊണ്ട് വിസ്മയമൊരുക്കി പേരാമ്പ്രയിലെ ചിത്രകാരന്മാര്‍; ആസ്വാദകര്‍ക്ക് വിരുന്നായി ‘ദ ക്യാമ്പ്’ കൂട്ടായ്മയുടെ ചിത്രപ്രദര്‍ശനം

പേരാമ്പ്ര: ജില്ലാ കലോത്സവത്തിനെത്തുന്നവര്‍ക്കായി മനോഹരമായ ചിത്രങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത് പേരാമ്പ്രയിലെ ചിത്രകാരന്മാര്‍. അറുപതോളം ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദ ക്യാമ്പ് (ക്രിയേറ്റീവ് ആര്‍ട്ട് മാസ്റ്റേഴ്‌സ് ഓഫ് പേരാമ്പ്ര) ആണ് മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് കലോത്സവത്തിന് പകിട്ടേകിയിരിക്കുന്നത്. ജില്ലാ കലോത്സവ സാംസ്‌കാരിക സദസ്സും വി. ക്യാമ്പ് പേരാമ്പ്രയുമാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ സബര്‍മതിയ്ക്ക് സമീപം ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. പേരാമ്പ്രയിലെയും