Category: പേരാമ്പ്ര
റവന്യൂ ജില്ലാ കലോത്സവത്തില്‍ ഇതുവരെ ലഭിച്ചത് 216 അപ്പീലുകള്‍; ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചത് നൃത്ത ഇനങ്ങള്‍ക്ക്
പേരാമ്പ്ര: റവന്യൂ ജില്ലാ കലോത്സവത്തില്‍ സ്‌റ്റേജ്, സ്‌റ്റേജിതര ഇനങ്ങളിലായി 270 ഓളം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇതുവരെ ലഭിച്ചത് 216 അപ്പീലുകള്‍. നൃത്ത ഇനങ്ങള്‍ക്കാണ് ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചിരിക്കുന്നത്. ഇന്നലെ മിക്ക വേദികളിലും രാത്രി വൈകിയും പുലര്‍ച്ചെയും മത്സരങ്ങള്‍ തുടര്‍ന്നിരുന്നു. ഇതില്‍ പലതിലും അപ്പീല്‍ വരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ തന്നെ എണ്ണം ഇനിയും കൂടിയേക്കും. മേള അവസാനിക്കുന്ന മുറയ്ക്ക്
സംശയം തോന്നി ബാഗ് പരിശോധിച്ചു; ചെറുവണ്ണൂർ പന്നിമുക്കിൽ എം.ഡി.എം.എയുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍
പേരാമ്പ്ര: ചെറുവണ്ണൂർ പന്നിമുക്കിൽ എം.ഡി.എം.എയുമായി ഒരു യുവതിയും യുവാവും പോലീസ് പിടിയില്‍. ഇവരില്‍ നിന്നും 14.500 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മഫ്ത്തി പോലീസാണ് സംഘത്തെ പിടികൂടിയത്. റോഡരികിൽ കാറിൽ സംശയ സാഹചര്യത്തിൽ ഇവരെ കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടക്കുന്നുവെന്ന് സൂചന ലഭിച്ചപ്പോള്‍ സംഘം പന്നിമുക്ക് ഭാഗത്തേക്കുള്ള വീട്ടിലേക്ക് വാഹനം ഓടിച്ചു പോവാന്‍
ജില്ലാ കലോത്സവം: സംസ്‌കൃതം ഗദ്യപാരായണത്തില്‍ ഒന്നാം സ്ഥാനമടക്കം മിന്നുംവിജയവുമായി ആവള യു.പി സ്‌കൂളിലെ ശൃംഗ ഷൈജു
പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മിന്നും വിജയവുമായി ആവള യു.പി സ്‌കൂളിലെ ശൃംഗ ഷൈജു. സംസ്‌കൃതം ഗദ്യപാരായണത്തില്‍ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനവും സംസ്‌കൃതം പ്രശ്‌നോത്തരിയിലും ഹിന്ദി കഥാരചനയിലും രണ്ടാം സ്ഥാനവും സംസ്‌കൃതം കഥാരചനയില്‍ എ ഗ്രേഡും കരസ്ഥമാക്കി. ആവള യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വേളം പള്ളിയത്ത് പൊന്നണ ഷൈജുവിന്റെയും
പേരാമ്പ്ര സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു
പേരാമ്പ്ര: പുറ്റംപൊയില്‍ സ്വദേശിയായ വിദ്യാര്‍ത്ഥി തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. തെക്കെ കുളമുള്ളതില്‍ അനന്തുവാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. തിരുച്ചിറപ്പള്ളിയില്‍ വെച്ച് ബുധനാഴ്ച്ച രാത്രിയോടെ അപകടത്തില്‍പ്പെട്ട് മരണം സംഭവിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളി ധനലക്ഷി ശ്രീനിവാസ മെഡിക്കല്‍ കോളജ് ബി.എസ്.സി ഡയാലിസിസ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിയായിരുന്നു. അച്ഛന്‍: സത്യന്‍. അമ്മ: സുനന്ദ. സഹോദരി: അഞ്ജലി. ശവസംസ്‌കാരം നാളെ രാവിലെ 7 മണിക്ക്
ഇടിക്കൂട്ടില്‍ ഇടി മിന്നല്‍ പോലൊരു പേരാമ്പ്രക്കാരന്‍; കിക്ക് ബോക്സിംഗിൽ മെഡല്‍ നേട്ടവുമായി സായൂജ്
പേരാമ്പ്ര: കിക്ക് ബോക്‌സിംഗില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങി പേരാമ്പക്കാരന്‍ സായൂജ്. ഡൽഹിയിൽ വെച്ച് നടന്ന അംബേദ്ക്കർ നാഷണൽ ഗെയിംസ് ടൂർണ്ണമെന്റിൽ കിക്ക് ബോക്സിംഗിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കിയാണ് ചേലിയ ഇലാഹിയ കോളേജ് വിദ്യാർത്ഥിയായ സായൂജ് നാടിന് അഭിമാനമായത്. ഡിസംബർ 2 ,3 തിയ്യതികളിലായ നടന്ന ടൂർണ്ണമെന്റില്‍ ഫുള്‍ കോണ്‍ടാക്റ്റ് 60 kg വിഭാഗത്തിലാണ് ബ്രോൺസ് മെഡൽ
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് കൊയിലാണ്ടി, കോഴിക്കോട് സിറ്റി ഉപജില്ലകൾ; സ്കൂളുകളിൽ തിരുവങ്ങൂർ നാലാമത്
പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാലാം ദിനം പിന്നിടുമ്പോള്‍ മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ നോക്കുമ്പോള്‍ 587 പോയിന്റുകളാണ് കോഴിക്കോട് സിറ്റിക്ക് ഇതുവരെ ലഭിച്ചത്. 538 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 500 പോയിന്റുമായി കൊടുവള്ളി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ചേവായൂര്‍, ബാലുശ്ശേരി ഉപജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് ചികിത്സയില്‍ കഴിയുകയായിരുന്ന പേരാമ്പ്ര സ്വദേശിനി വി.സി ജാനു അന്തരിച്ചു
പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് ചികിത്സയില്‍ കഴിയുകയായിരുന്ന കല്ലോട് ചാമക്കുന്നുമ്മല്‍ വി.സി ജാനു അന്തരിച്ചു. എണ്‍പത് വയസായിരുന്നു. തൊഴിലുറപ്പ് പണിക്കിടെ ഡിസംബര്‍ 5ന് മൂന്ന് മണിയോടെയാണ് ജാനു കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ജാനുവിനെ കല്ലോട് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
‘സിപിഎം ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തനം; മേപ്പയ്യൂര്‍ സ്കൂളിലെ യുഡിഎസ്എഫിന്‍റെ വന്‍ പരാജയം’; പ്രകോപനങ്ങള്‍ പലത്, സുനിലിനെ വെട്ടിയ സംഘം എത്തിയത് കീഴ്പ്പയ്യൂരില്‍ നിന്ന്, അക്രമികളെ ഉടന്‍ പിടികൂടണമെന്ന് സിപിഎം
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ അക്രമികളെ ഉടന്‍ കണ്ടെത്തണമെന്നും നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് ആവശ്യമായി നടപടികള്‍ ഉണ്ടാകണമെന്നും സിപിഎം മേപ്പയ്യൂര്‍ ലോക്കല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ കൊയിലാണ്ടി ഡോട് ന്യൂസിനോട് പറഞ്ഞു. അക്രമികള്‍ എത്തിയത് കീഴ്പ്പയ്യൂര്‍ ഭാഗത്ത് നിന്നാണ്. മേപ്പയ്യൂര്‍ ഭാഗത്ത് സിപിഎമ്മിന് വലിയ സംഘടനാ വളര്‍ച്ച ഉണ്ടായ പ്രദേശമാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു സിപിഎമ്മിന്റെ
ആദ്യം രണ്ട് പേര്‍ ഓടിയെത്തി, പിന്നാലെ ആയുധവുമായി ആറ് പേര്‍; മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗ സംഘം വെട്ടിപരിക്കേല്‍പ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. എടത്തില്‍ മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ വെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം
സബര്‍മതിയില്‍ ആസ്വാദകര്‍ ഒഴുകിയെത്തി, സംഘനൃത്തം കാണാന്‍ തിരക്കോട് തിരക്ക്
പേരാമ്പ്ര: കലോത്സവത്തിന്റെ ഗ്ലാമര്‍ ഇനമായ സംഘനൃത്തം കാണാന്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലെ വേദി ഒന്ന് സബര്‍മതിയില്‍ വന്‍തിരക്ക്. രാവിലെ മുതല്‍ നിറഞ്ഞ സദസ്സിലാണ് സംഘനൃത്തം അരങ്ങേറിയത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളുടെ സംഘനൃത്തമാണ് നടന്നത്. കനത്ത വെയിലും ഗ്രൗണ്ടിലെ പൊടിയുമെല്ലാം ശല്യമായുണ്ടെങ്കിലും സംഘനൃത്തം കാണാനുള്ള താല്‍പര്യത്തെ ഇതൊന്നും ബാധിച്ചില്ല. വേദിയ്ക്കരികില്‍ ആയിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള