Category: പേരാമ്പ്ര

Total 998 Posts

പേരാമ്പ്ര കല്‍പ്പത്തൂര്‍ ചാത്തോത്ത് മീത്തല്‍ മൂസ അന്തരിച്ചു

പേരാമ്പ്ര: കല്‍പ്പത്തൂര്‍ ജുമാമസ്ജിദിന് സമീപം ചാത്തോത്ത് മീത്തല്‍ മൂസ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭാര്യ: ആമിന. മക്കള്‍: മുജീബ്(ദുബായ്) മുനീറ, മുംതാസ്. മരുമക്കള്‍: നാസര്‍(ഉള്ള്യേരി, അഷ്‌റഫ്(ആവള, കുട്ടോത്ത്), നസീമ(ആവള)സ. സഹോദരി ആയിശ.

”തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങളെ ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം വല്‍ക്കരിക്കാനുള്ള ശ്രമം അവസാനിക്കുക” ; ആവശ്യമുയര്‍ത്തി കക്കാട് മേഖല ചുവട് പ്രവര്‍ത്തക സംഗമം

പേരാമ്പ്ര: തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയവയില്‍ അംഗങ്ങളായ സ്ത്രീകളെ ഭരണസ്വാധീനം ഉപയോഗിച്ച് സിപി.എം വല്‍ക്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് വനിതാ ലീഗ് കക്കാട് മേഖല ‘ചുവട് ‘ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. പി.കെ.സലീന അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഇരകളുടെ കൂടെയല്ല എന്നതിന് തെളിവാണ് കട്ടപ്പന കേസില്‍ ഡി.വൈ.എഫ്.ഐക്കാരനായ പ്രതിക്കെതിരെ പോലീസ് ദുര്‍ബല വകുപ്പുകള്‍

പേരാമ്പ്ര ബൈപാസില്‍ കാര്‍ വയലിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, ആറ് ദിവസം പ്രായമായ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

പേരാമ്പ്ര: ബൈപാസില്‍ കാര്‍ അപകടത്തില്‍പെട്ട് അഞ്ച് പേര്‍ക്ക് പരിക്ക്. ആറ് ദിവസം പ്രായമായ കൈക്കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. കുറ്റ്യാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള വയലിലേക്ക് മറിയുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പ്രസവം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന

പേരാമ്പ്ര ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

പേരാമ്പ്ര: മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് ഡിസംബർ 22ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബി ടെക്/ഡിപ്ലോമ യോഗ്യത ഉള്ളവർ ബന്ധപ്പെട്ട രേഖകളും അസൽ പകർപ്പുകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 എണ്ണം) സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്‌ ഫോൺ: 9400127797.

പാട്ടും നൃത്തവുമായി പേരാമ്പ്ര ബ്ലോക്കിലെ വനിതാ ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും ഒത്തുകൂടി; കാതല്‍ 23 ബ്ലോക്ക് വനിതാ ഫെസ്റ്റ് പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍

പേരാമ്പ്ര: കാതല്‍-23 ബ്ലോക്ക് വനിതാ ഫെസ്റ്റ് പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ അഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വജ്ര ജൂബിലി കലാകാരന്‍മാര്‍, താലൂക്ക് ആശുപത്രി ജീവനക്കാര്‍, ബ്ലോക്ക് ഓഫീസ് ജീവനക്കാര്‍ തുടങ്ങി ബ്ലോക്ക് പരിധിയിലെ വനിതകളാണ് ഫെസ്റ്റില്‍ പങ്കെടുത്തത്. ഗ്രൂപ്പു ഡാന്‍സ്, സിംഗിള്‍ ഡാന്‍സ്, മോഹിനിയാട്ടം,

ഏഴ് പഞ്ചായത്തുകളിലെ ജനറല്‍, പട്ടികജാതി വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തത് 60 ലക്ഷം രൂപ; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കള്‍ക്ക് പദ്ധതി വിഹിതം കൈമാറി

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലൈഫ് ഗുണഭോക്താക്കള്‍ക്ക് പദ്ധതി വിഹിതം കൈമാറി. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ 7 പഞ്ചായത്തുകളിലെ ജനറല്‍ വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് 29 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് 31 ലക്ഷം രൂപയുമാണ് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു തുക വിതരണം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് വൈസ്

റവന്യു ജില്ലാ കലോത്സവം: കോഴിക്കോട് സിറ്റി ഓവറോള്‍ ചാമ്പ്യന്മാര്‍, കൊയിലാണ്ടി ഉപജില്ലയ്ക്ക് മൂന്നാം സ്ഥാനം

പേരാമ്പ്ര: അഞ്ച് ദിനരാത്രങ്ങളില്‍ പേരാമ്പ്രയില്‍ കൗമാര കലയുടെ മാമാങ്കം തീര്‍ത്ത കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി കോഴിക്കോട് സിറ്റി. കലോത്സത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി 914 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ കിരീടനേട്ടം. ഇടയ്ക്ക് രണ്ടാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും അവസാന ദിനത്തില്‍ കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനത്തേക്ക് പോയി. 848

പയ്യോളിയില്‍ വീട്ടുമുറ്റത്ത് കണ്ടത് പുലിയോ? പുലിപ്പേടിയില്‍ നാട്ടുകാര്‍, യാഥാര്‍ത്ഥ്യം അറിയാം

പയ്യോളി: പയ്യോളിയില്‍ പുലി ഇറങ്ങി, ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഒരു വാര്‍ത്ത പരക്കുന്നത്. ഇന്നലെ രാത്രി പയ്യോളി മുന്‍സിപ്പാലിറ്റി 25-ാം ഡിവിഷനിലെ മീന്‍ പെരിയ റോഡിനോട് ചേര്‍ന്ന പ്രദേശത്തെ വീട്ടമ്മയാണ് വീട്ടുമുറ്റത്ത് പുലിയെ പോലെ തോന്നിക്കുന്ന ഒരു ജീവി നില്‍ക്കുന്നതായി വിളിച്ചു പറഞ്ഞത്. തൊട്ടടുത്ത വീട്ടുകാരും ജീവിയെ കണ്ടതായി പറയുന്നു. ഉടന്‍തന്നെ പയ്യോളി

പേരാമ്പ്ര എടവരാട് ഇഖ്‌റ ഹോസ്പിറ്റലും താജ് പോളിക്ലിനികുമായി സഹകരിച്ച് രക്തദാന ക്യമ്പ് നടത്തി എം.എസ്.എഫ്

പേരാമ്പ്ര: എടവരാട് മേഖല എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇഖ്‌റ ഹോസ്പിറ്റല്‍ കോഴിക്കോടും താജ് പോളിക്ലിനിക് പേരാമ്പ്രയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ഇന്നലെ രാവിലെ 9 മണിമുതല്‍ എടവരാട് എ.എം.എല്‍.പി സ്‌കൂളില്‍ വെച്ച് നടന്ന രക്തദാന ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.

‘രവീന്ദ്രന്‍ എന്ന അഷ്‌റഫ്’: പേരാമ്പ്ര സ്വദേശിയായ വിവാഹത്തട്ടിപ്പ് വീരന്‍ 27 വര്‍ഷത്തിന് ശേഷം പിടിയില്‍, വിവിധ ജില്ലകളിലായി 15 കേസുകള്‍

പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ വിവാഹത്തട്ടിപ്പ് വീരന്‍ 27 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. ചേനോളി കോമത്ത് വീട്ടില്‍ രവീന്ദ്രന്‍(57) എന്ന അഷ്റഫിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഇയാളെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത്. പ്രതിയെ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. വിവാഹ വാഗ്ദാനം