Category: പേരാമ്പ്ര
എല്‍.ഇ.ഡി ബള്‍ബിനകത്തും അടിവസ്ത്രത്തിലുമായി കടത്തിയത് 38.17ലക്ഷം രൂപയുടെ സ്വര്‍ണം; പേരാമ്പ്ര സ്വദേശി പിടിയില്‍
പേരാമ്പ്ര: എല്‍.ഇ.ഡി ബള്‍ബിനകത്തും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച പേരാമ്പ്ര സ്വദേശി അഫ്‌സല്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. 38.17ലക്ഷം രൂപ വിലവരുന്ന 677.200 ഗ്രാം സ്വര്‍ണ്ണം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കുവൈറ്റില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ ഇയാള്‍ ഗ്രീന്‍ചാനല്‍
കണ്ടുപഠിക്കാം ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി; കൂത്താളി ഫാമില്‍ ഡ്രാഗണ്‍ ഫ്രൂട്ട് മാതൃകാ തോട്ടം ഒരുങ്ങുന്നു
കൂത്താളി: പെരുവണ്ണാമുഴിയിലെ ജില്ലാ കൃഷി ഫാമില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ മാതൃകാ തോട്ടം ഒരുക്കുന്നു. പിങ്ക് നിറമുള്ള ഡിലൈറ്റ് എന്ന ഇനമാണ് കൃഷി ചെയ്യുന്നത്. പഴത്തിന്റേയും തൈകളുടേയും ലഭ്യത വര്‍ധിപ്പിക്കുന്നതോടൊപ്പം താല്പര്യമുള്ള കര്‍ഷകര്‍ക്ക് കണ്ട് പഠിക്കുന്നതിനു കൂടി പ്രയോജനപ്പെടുത്തുന്നതിനാണ് മാതൃകാ തോട്ടം തയ്യാറാക്കുന്നത്. തൈ നടീല്‍ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വ്വഹിച്ചു.
ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി; കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി
പേരാമ്പ്ര: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി. വളയത്തുള്ള കെ.എ.പി ആറാം ബറ്റാലിയനിലെ ഹവില്‍ദാര്‍ പേരാമ്പ്ര എടവരാട് തിരുത്തൂര്‍ ടി.വിനുവിനെയാണ് പേരാമ്പ്ര പോലീസ് കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരില്‍ നിന്നാണ് വിനുവിനെ കണ്ടെത്തിയത്. കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ്
ഭിന്നശേഷിക്കാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ കേസ്; പേരാമ്പ്ര സ്വദേശിയായ പ്രതി 3 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍
പെരുവണ്ണാമൂഴി: ഭിന്നശേഷിക്കാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി വടക്കെ തയ്യിൽ പ്രണവ് ആണ് അറസ്റ്റിലായത്. പെരുവണ്ണാമൂഴി പോലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിൻകുട്ടിയുടെ സ്ക്വാഡിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. സംഭവത്തിന് ശേഷം അതിജീവിതയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയുമായി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; പേരാമ്പ്രയില്‍ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു
പേരാമ്പ്ര: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജസ്മിന മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുനന്ദ്, നിയോജക മണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലകണ്ടി,
കനത്ത മഴ; പേരാമ്പ്ര ബൈപാസില്‍ കാര്‍ തെന്നിമാറി പറമ്പിലേക്ക് വീണു
പേരാമ്പ്ര: പേരാമ്പ്ര ബൈപാസില്‍ കനത്ത മഴയില്‍ കാര്‍ തെന്നിമാറി അപകടം. മഴയില്‍ കാര്‍ പൂര്‍ണമായും തെന്നിമാറി തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു. വൈകുന്നേരം 4മണിയോടെയാണ് അപകടം. കുറ്റ്യാടി വേളം സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ഡ്രൈവര്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് പറമ്പില്‍ നിന്നും മാറ്റുകയായിരുന്നു
ചങ്ങരോത്ത് കടിയങ്ങാട് പുറവൂര്‍ വേട്ടോത്ത് സൂപ്പി ഹാജി അന്തരിച്ചു
ചങ്ങരോത്ത്: കടിയങ്ങാട് പുറവൂര്‍ വേട്ടോത്ത് സൂപ്പി ഹാജി അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ. മുഹമ്മദലി (സൗദി), നവാസ്, അബ്ദു (മൊബൈല്‍, ഫൂട് വെയര്‍ കടിയങ്ങാട് പാലം), ഹാജറ. മരുമക്കള്‍: സുഹറ (പള്ളിയത്ത്), ഷാഹിന (നാദാപുരം), അജിന (പാണ്ടികോട്), റിയാസ് (കണ്ണച്ചാങ്കണ്ടി). സഹോദരങ്ങള്‍: അമ്മദ്, പോക്കർ, മറിയം, ബിയ്യാത്തു (വേളo).
ഉള്ള്യേരി മുണ്ടോത്ത് മരുതിയാട്ട് മീത്തൽ രാജൻ അന്തരിച്ചു
ഉള്ള്യേരി: മുണ്ടോത്ത് മരുതിയാട്ട് മീത്തൽ രാജൻ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ലത. മക്കൾ: അഞ്ജു, അരുൺ രാജ്. മരുമകൻ: വിപിൻ. സഹോദരങ്ങൾ: ശങ്കരൻ, ശാലിനി.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്: പേരാമ്പ്ര സ്വദേശിക്ക് 24 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് നാദാപുരം കോടതി
നാദാപുരം: നാലു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ മധ്യ വയസ്‌കന് 24 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കല്ലോട് കുരിയാടികുനിയില്‍ കുഞ്ഞമ്മദിനെ(56)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ (പോക്സോ) കോടതി ജഡ്ജ് എം സുഹൈബ് ശിക്ഷിച്ചത്. 2021 നവമ്പര്‍ 5നാണ് കേസിനാസ്പദമായ സംഭവം
വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; മുതുകാട് സ്വദേശിയായ യുവാവിനെ കാപ്പചുമത്തി നാടുകടത്തി
പെരുവണ്ണാമൂഴി: വധശ്രമ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ചക്കിട്ടപ്പാറ മുതുകാട് വാഴെപ്പൊയിലില്‍ സച്ചിന്‍ സജീവ് (28)നെയാണ് നാടുകടത്തിയത്. പെരുവണ്ണാമുഴി പോലീസ് ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍ റെയിഞ്ച് ഡി.ഐ.ജിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സച്ചിന്‍ സജീവിനെ ആറുമാസക്കാലത്തേക്ക് കോഴിക്കോട് റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കണ്ണൂര്‍ റെയിഞ്ച് ഡിഐജിയാണ്