Category: പേരാമ്പ്ര
ഓഫീസ് ഒരുങ്ങി, അത്യാവശ്യ ഉപകരണങ്ങള്‍ സംഭാവന നല്‍കി സുമനസുകള്‍; എളാട്ടേരിയില്‍ സുരക്ഷ പാലിയേറ്റീവ് ഓഫീസ് തുറന്നു
കൊയിലാണ്ടി: എളാട്ടേരിയില്‍ സുരക്ഷ പാലിയേറ്റിവ് ഓഫീസ് തുറന്നു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. പി.കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.ഇ.ടി സംസ്ഥാന പ്രസിഡന്റ് മൊയ്തു വാഴവളപ്പില്‍, അരുണ്‍ ലൈബ്രറി സെക്രട്ടറി ഇ.നാരായണന്‍, ആശ്വാസം പാലിയേറ്റിവ് ഭാരവാഹി വിജയന്‍ വിഹായസ്, സുരക്ഷ പാലിയേറ്റിവ് മേഖല രക്ഷാധികാരി അനില്‍ പറമ്പത്ത്, ചെയര്‍മാന്‍ സി.എം.രതീഷ്,
മരുതേരിയിൽ മൂന്ന് വയസുകാരി ബക്കറ്റിൽ വീണ് മരിച്ച നിലയിൽ ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
പേരാമ്പ്ര: മരുതേരി ഉണ്ണിക്കുന്ന് പുന്നച്ചാലിൽ മൂന്ന് വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വലിയ പറമ്പിൽ ആൽബിന്റേയും ജോബിറ്റയുടേയും മകൾ അനീറ്റയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടിയെ മുറിയിൽ ഉറക്കി കിടത്തി വീടിനടുത്തുള്ള കുളത്തിൽ അമ്മ അലക്കാനായി പോവുകയായിരുന്നെന്നും തിരിച്ചെത്തിയപ്പോഴാണ് ബക്കറ്റിൽ വീണ നിലയിൽ കുട്ടിയെ
പേരാമ്പ്ര എസ്റ്റേറ്റില്‍ കടുവ സഫാരി പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വ്വേ പൂര്‍ത്തിയായി; റിപ്പോര്‍ട്ട് ഫെബ്രുവരി അഞ്ചിന് കൈമാറും
പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റില്‍ കടുവ സഫാരി പാര്‍ക്ക് തുടങ്ങുന്നതിന്റെ ആദ്യഘട്ടമെന്നോണം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വ്വേ പൂര്‍ത്തിയായി. 120 ഹെക്ടര്‍ സ്ഥലമാണ് സര്‍വേ നടത്തിയത്. ഫെബ്രുവരി അഞ്ചിന് കോഴിക്കോട് ഫോറസ്റ്റ് മിനിസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ദാമോദരന് റിപ്പോര്‍ട്ട് കൈമാറും. കടുവ സഫാരി പാര്‍ക്ക് പേരാമ്പ്ര എസ്റ്റേറ്റില്‍ തുടങ്ങാന്‍ നവംബര്‍ 18-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ തുടര്‍ച്ചയായി
ക്ഷീര വികസനം, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തികവർഷത്തെ ബജറ്റ് അവതരിപ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തികവർഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ അവതരിപ്പിച്ചു. സ്വയം തൊഴിൽ സംരംഭങ്ങൾ, ക്ഷീര വികസനം, ശുചിത്വം, ഭവന നിർമ്മാണം, വനിതാശിശുക്ഷേമം, നെൽകൃഷി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. 21.07 കോടി രൂപ വരവും 20.53 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന
കുളത്തുവയല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം: കുറ്റക്കാരനായ അധ്യാപകനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് കെ.എസ്.യു
പേരാമ്പ്ര: കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി. അധ്യാപകനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ട് ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്ത സ്‌കൂളിന്റെ നിലപാടിനെതിരേയും പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുന്ന പോലീസ്
പേരാമ്പ്ര എടവരാട് വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ഓട്ടോറിക്ഷയും ബൈക്കും കത്തിനശിച്ച നിലയില്‍
പേരാമ്പ്ര: എടവരാട് വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പ്രദേശത്തെ രണ്ടു പേരുടെ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതായി പരാതി. കൊയിലോത്ത് മോഹനന്‍ എന്നയാളുടെ ഓട്ടോറിക്ഷയും കൊയിലോത്ത് ഷിബിന്‍ എന്നയാളുടെ ബൈക്കുമാണ് തീവെച്ചത്. തീ ആളിക്കത്തുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഈ മാസം ഇത് രണ്ടാം തവണയാണ്
പേരാമ്പ്രയിലെ പ്രധാന ടെക്‌സ്റ്റൈല്‍സ് ഗ്രൂപ്പുകളിലൊന്നായ അമ്പാടിയുടെ ഉടമ, വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ വ്യക്തിത്വം; സദാനന്ദന്‍ മാസ്റ്റര്‍ക്ക് പേരാമ്പ്രയുടെ യാത്രാമൊഴി
പേരാമ്പ്ര: പ്രധാന ടെക്‌സ്റ്റൈല്‍സ് ഗ്രൂപ്പുകളിലൊന്നായ അമ്പാടിയുടെ ഉടമ, പേരാമ്പ്രയിലെ വസ്ത്രവിപണിയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വ്യാപാരി സദാനന്ദന്‍ മാസ്റ്ററുടെ വിയോഗത്തോടെ പേരാമ്പ്രയുടെ വ്യാപാര ചരിത്രത്തിലെ പ്രധാന വ്യക്തിത്വമാണ് മറഞ്ഞുപോയിരിക്കുന്നത്. മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന അമ്പാടി ടെക്‌സ്റ്റൈല്‍സിലൂടെയായിരുന്നു അദ്ദേഹം തുടങ്ങിയത്. സ്ഥാപനം വളര്‍ന്ന് പേരാമ്പ്രയില്‍ തന്നെ മൂന്ന് ഷോപ്പുകള്‍ എന്ന നിലയില്‍ എത്തിനില്‍ക്കുന്നു ഇന്ന്. വ്യാപാരികളുടെ സംഘടനയില്‍ നിന്നുകൊണ്ട്
ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരനായ ജോസഫിന്റെ മരണം; മനുഷ്യാവകാശ കമ്മീഷനും ഭിന്നശേഷി കമ്മീഷണര്‍ക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷണര്‍ക്കും സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണനാണ് പരാതി നല്‍കിയത്. ജീവിക്കാന്‍ വഴിയില്ലാതെ ഒരു ഇന്ത്യന്‍ പൗരന് മരിക്കേണ്ടിവന്നുവെന്നത് വളരെ വേദനാജനകമായ അവസ്ഥയാണ്, ഇത്തരം സംഭവങ്ങള്‍ ഇന്ത്യയിലും കേരളത്തിലും ആവര്‍ത്തിക്കാതിരിക്കാന്‍
അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൈൽസ് ഉടമ സദാനന്ദൻ മാസ്റ്റർ അന്തരിച്ചു; പേരാമ്പ്ര ടൗണിൽ രാവിലെ 11 മണിവരെ ഹർത്താൽ
പേരാമ്പ്ര: അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൈൽസ് ഉടമ രാമല്ലൂർ പുതുകുളങ്ങര വീട്ടിൽ സദാനന്ദൻ മാസ്റ്റർ അന്തരിച്ചു. എഴുപത് വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കുന്നതിനിടെ വൃക്ക രോഗം കൂടി ബാധിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് മരണം സംഭവിച്ചത്. വ്യാപാരി വ്യവസായി സമിതി മുൻ പേരാമ്പ്ര യൂണിറ്റ് സെക്രട്ടറിയും നിലവിൽ ഏരിയ കമ്മറ്റി അംഗവുമാണ്. മരണത്തില്‍
പേരാമ്പ്ര ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനയ വയോധികന്‍ വളയത്ത് ജോസഫ് അഞ്ച് മാസമായി പെന്‍ഷന്‍ ലഭിക്കാതെ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.സുനന്ദ് ആവശ്യപ്പെട്ടു. പെന്‍ഷന്‍ ലഭിക്കാതെ മരുന്നു വാങ്ങാന്‍ ഗതിയില്ലാത്ത കേരളത്തിലെ നൂറുകണക്കിന് സാധാരണക്കാരുടെ പ്രതിനിധിയാണ് ചക്കിട്ടപ്പാറയിലെ ജോസഫ്. സാധാരണക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ കുടിശ്ശികയായ