Category: പേരാമ്പ്ര
‘തയ്യല്‍ത്തൊഴിലാളി പെന്‍ഷന്‍ 5000 രൂപ അനുവദിക്കണം’; 37മത് കേരള സ്റ്റേറ്റ് ടെലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു
പേരാമ്പ്ര: മുപ്പത്തി ഏഴാമത് കേരള സ്റ്റേറ്റ് ടെലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ വച്ച് സംഘടിപ്പിച്ചു. തയ്യല്‍ത്തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നും തൊഴിലാളികളുടെ ആണ്‍മക്കള്‍ക്കും വിവാഹദിന സഹായം അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് ടെലേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ ക്ഷേമനിധി പെന്‍ഷന്‍ കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പേരാമ്പ്ര വ്യാപാരഭവനില്‍ വച്ച്
ക്വാന്‍ കി ഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ച് ഇലാഹിയ കോളേജ് വിദ്യാര്‍ത്ഥി; മൂന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര സ്വദേശി അനിരുദ്ധ്
കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ വരണാസിയില്‍ വച്ച് നടന്ന ക്വാന്‍ കി ഡോ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര സ്വദേശി അനിരുദ്ധ്. ഇന്നലെ നടന്ന മത്സരത്തില്‍ 61 കിലോ വിഭാഗത്തിലാണ് അനിരുദ്ധ് മത്സരിച്ചത്. പേരാമ്പ്രയിലെ ബി.എം എ മാര്‍ഷ്യല്‍ ആര്‍ട്‌സ് ക്ലബ്ബില്‍ റസാഖ് അഹമ്മദിന്റെ കീഴില്‍ നാല് വര്‍ഷത്തോളമായി കിക്ക് ബോക്‌സിംങിലും, ക്വാന്‍ കി ഡോയിലും പരിശീലിക്കുന്നുണ്ട്.
‘ഇന്ത്യന്‍ ചിത്രകലയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ ചിത്രകാരന്‍’; എ.രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാമ്പ്രയിലെ ചിത്രകലാ കൂട്ടായ്മയായ ദ ക്യാമ്പ്
പേരാമ്പ്ര: ലോകപ്രശസ്ത മലയാളി ചിത്രകാരന്‍ എ.രാമചന്ദ്രന്റെ നിര്യാണത്തില്‍ പേരാമ്പ്രയിലെ ചിത്രകലാ കൂട്ടായ്മയായ ദ ക്യാമ്പ് പേരാമ്പ്ര അനുശോചിച്ചു. ചിത്രകാരന്‍ പ്രേംരാജ് പേരാമ്പ്ര മുഖ്യഭാഷണം നടത്തി. ചടങ്ങില്‍ രഞ്ജിത്ത് പട്ടാണിപ്പാറ, കെ.സി.രാജീവന്‍, ആര്‍.ബി.സുരേഷ് കല്ലോത്ത്, അഭിലാഷ് തിരുവോത്ത്, നിതേഷ് തെക്കേലത്ത് എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ ചിത്രകലയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ മലയാളി ചിത്രകാരനായിരുന്ന എ.രാമചന്ദ്രന്‍. കേരളത്തിലെ കലാലയ
പേരാമ്പ്ര എളമാരന്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ആറാട്ടുത്സവം വിവിധ പരിപാടികളോടെ 13ന് കൊടിയേറും
പേരാമ്പ്ര: എളമാരന്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ആറാട്ടുത്സവം വിവിധ പരിപാടികളോടെ 13 മുതല്‍ 20 വരെ ആഘോഷിക്കും. 12-ന് വൈകീട്ട് അഞ്ചിന് കിഴിഞ്ഞാണ്യം നരസിംഹക്ഷേത്ര സന്നിധിയില്‍നിന്ന് പുറപ്പെടുന്ന കലവറനിറയ്ക്കല്‍ നാമജപഘോഷയാത്ര എളമാരന്‍കുളങ്ങര ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. 13-ന് രാവിലെ 10.30-ന് കൊടിയേറ്റചടങ്ങ് നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദീപാരാധന, ചുറ്റെഴുന്നള്ളത്ത്, തായമ്പക, സാംപിള്‍ വെടിക്കെട്ട്, ആധ്യാത്മികപ്രഭാഷണം, ഗാനമേള
യോഗ, പ്രകൃതി ചികിത്സ, ഫിസിയോതെറാപ്പി ചികിത്സാ രീതികള്‍ പേരാമ്പ്രയിലും വരുന്നു; പ്രകൃതിക വസതി ആശുപത്രിയുടെ ലോഗോ എ.കെ.ശശീന്ദ്രന്‍ പ്രകാശനം ചെയ്തു
പേരാമ്പ്ര: പേരാമ്പ്രയില്‍ കല്പത്തൂര്‍ വായനശാലക്ക് സമീപം ഫെബ്രുവരി അവസാനം പ്രവര്‍ത്തനമാരംഭിക്കുന്ന പ്രകൃതിക വസതി ആശുപത്രിയുടെ ലോഗോ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. പ്രകൃതി ചികിത്സ, ഫിസിയോതെറാപ്പി, യോഗ തുടങ്ങിയ ചികിത്സാ രീതികള്‍ സമഞ്ജസമായി സമ്മേളിപ്പിക്കുകയാണ് പ്രകൃതി വസതിയില്‍. പ്രകൃതി ചികിത്സ പദ്ധതിയനുസരിച്ച് രോഗികള്‍ക്ക് താമസിച്ച് ചികിത്സ നല്‍കാനുതകും വിധത്തില്‍ ശാരിരിക മാനസികോല്ലാസം ലഭ്യമാകുന്ന
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവതി, അതിസാഹസികമായി ട്രെയിനിനൊപ്പം കുതിച്ച് യുവതിയെ രക്ഷിച്ച് പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ പൊലീസുകാരന്‍
പേരാമ്പ്ര: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഓടിക്കയറുന്നതിനിടയില്‍ ട്രയിനിനുള്ളില്‍ വീഴാന്‍ പോയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ പൊലീസുകാരന്‍. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പൊലീസ് ജീവനക്കാരനായ ഷംസീറിന്റെ അവസരോചിതമായ ഇടപെടലാണ് യുവതിയ്ക്ക് രക്ഷയായത്. ഹിസാറില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന 22475 നമ്പര്‍ ട്രെയിന്‍ ഇന്നലെ രാവിലെ കോഴിക്കോട് സ്‌റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ട്രെയിനില്‍ യാത്ര
സകുടുംബം ശാക്തീകരണ പദ്ധതിക്ക് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കം
പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സകുടുംബം ശാക്തീകരണ പദ്ധതിക്ക് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും പങ്കെടുക്കുന്ന തുറന്ന സംവാദത്തിന് പോലീസ്, എക്‌സൈസ്, ചൈല്‍ഡ് ലൈന്‍ എന്നീ ഏജന്‍സികളുടെ സേവനവും ലഭ്യമാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഭാഗവാക്കാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട 134 വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. പോലീസ്
പേരാമ്പ്ര പഞ്ചായത്ത് എല്‍.പി.സ്‌കൂള്‍ കായികമേള; പന്ത്രണ്ട് സ്‌കൂളുകളെ പിന്നിലാക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി പേരാമ്പ്ര എ.യു.പി.സ്‌കൂള്‍
പേരാമ്പ്ര: ഗ്രാമപഞ്ചായത്ത്തല എല്‍.പി.സ്‌കൂള്‍ കായികമേളയില്‍ പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ ഓവറോള്‍ചാമ്പ്യന്‍മാരായി. പന്ത്രണ്ടോളം സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കിയാണ് പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്. ഒന്ന്, രണ്ട് ക്ലാസുകളിലെ എല്‍.പി. മിനിയിലും മൂന്ന്, നാല് ക്ലാസുകളിലെ എല്‍.പി. കിഡീസിലും ഓട്ട മത്സരങ്ങളിലും ലോംഗ് ജംപിലും റിലേയിലും വ്യക്തമായ ആധിപത്യം നേടിയാണ് പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ ചാമ്പ്യന്‍മാരായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്
12കാരിയോട് ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍
പേരാമ്പ്ര: 12കാരിയായ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമവും നഗ്നതാ പ്രദര്‍ശനവും നടത്തിയെന്ന കേസില്‍ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. സൂപ്പിക്കട എള്ളുപറമ്പില്‍ ഇ.പി. സിദ്ദീഖ് (48) ആണ് അറസ്റ്റിലായത്. കൂത്താളിയില്‍വെച്ച് ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നന്നത്. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷ്, സി.എം.സുനില്‍കുമാര്‍, ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ
ഓഫീസ് ഒരുങ്ങി, അത്യാവശ്യ ഉപകരണങ്ങള്‍ സംഭാവന നല്‍കി സുമനസുകള്‍; എളാട്ടേരിയില്‍ സുരക്ഷ പാലിയേറ്റീവ് ഓഫീസ് തുറന്നു
കൊയിലാണ്ടി: എളാട്ടേരിയില്‍ സുരക്ഷ പാലിയേറ്റിവ് ഓഫീസ് തുറന്നു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. പി.കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.ഇ.ടി സംസ്ഥാന പ്രസിഡന്റ് മൊയ്തു വാഴവളപ്പില്‍, അരുണ്‍ ലൈബ്രറി സെക്രട്ടറി ഇ.നാരായണന്‍, ആശ്വാസം പാലിയേറ്റിവ് ഭാരവാഹി വിജയന്‍ വിഹായസ്, സുരക്ഷ പാലിയേറ്റിവ് മേഖല രക്ഷാധികാരി അനില്‍ പറമ്പത്ത്, ചെയര്‍മാന്‍ സി.എം.രതീഷ്,